ആസ്സാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കവേ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് അപ്രതീക്ഷിത ആഘാതം സമ്മാനിച്ചുകൊണ്ട് സഖ്യകക്ഷിയായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് കൂറുമാറി കോണ്‍ഗ്രസിന്റെ സഖ്യത്തില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് ബി.പി.എഫ്. ഇത് പ്രഖ്യാപിച്ചത്.
സമാധാനം, ഐക്യം, വികസനം, സുസ്ഥിരഭരണം, അഴിമതി ഇല്ലായ്മ എന്നിവയ്ക്കായി കോണ്‍ഗ്രസിന്റെ മഹാജാത് സഖ്യത്തിനൊപ്പം ചേരുന്നു എന്ന് പാര്‍ടി നേതാവ് ഹഗ്രാമ മൊഹിലാരി സാമുഹിക മാധ്യമത്തില്‍ എഴുതി.