എന്നെ സാര്‍ എന്നു വിളിക്കരുത്, രാഹുല്‍ എന്നു വിളിച്ചാല്‍ മതി- രാഹുല്‍ഗാന്ധി സദസ്സിനോട് ഇങ്ങനെ പറഞ്ഞപ്പോള്‍ ഒരു മറുചോദ്യം ഉയര്‍ന്നു- രാഹുല്‍ അണ്ണ എന്നു വിളിക്കാമോ ? അത് കുഴപ്പമില്ല, നിങ്ങള്‍ക്കെന്നെ രാഹുല്‍ അണ്ണ എന്നു വിളിക്കാം.
രാഹുല്‍ ഗാന്ധിയുടെ പുതുച്ചേരി പര്യടനത്തിനിടയിലായിരുന്നു ഈ സംഭാഷണം. ഭാരതീദാസന്‍ ഗവ.കോളേജിലെ കുട്ടികളുടെ സദസ്സ് രാഹുലിന്റെ സാന്നിധ്യവും സംസാരവും ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
രാജീവ് ഗാന്ധിയെപ്പറ്റിയുള്ള ചോദ്യമുയര്‍ന്നപ്പോള്‍ അച്ഛന്റെ ഓര്‍മകളില്‍ രാഹുല്‍ വികാരഭരിതനായി. പിതാവിനെ വധിച്ച എല്‍.ടി.ടി.ഇ.ക്കാരായ പ്രതികളെക്കുറിച്ച് എന്താണ് ഇപ്പോള്‍ ചിന്തിക്കുന്നത് എന്നായിരുന്നു ചോദ്യം.
എനിക്ക് ആരോടും ദേഷ്യമോ വിദ്വേഷമോ ഇല്ല. എനിക്കെന്റെ അച്ഛനെ നഷ്ടപ്പെട്ടത്…. എനിക്ക് ഏറ്റവും വിഷമകരമായ സമയമായിരുന്നു ഹൃദയം മുറിച്ചുമാറ്റുന്നതു പോലെയായിരുന്നു. ഞാന്‍ വളരെ വിഷമിച്ചു. എന്നാല്‍ ആരോടും പകയോ ദേഷ്യമോ സൂക്ഷിച്ചിട്ടില്ല. എന്റെ പിതാവിനെ വധിച്ചവരോട് ഞാന്‍ ക്ഷമിച്ചുകഴിഞ്ഞു-രാഹുലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
latest news

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023