ആഭ്യന്തര വിമാനയാത്രികര്‍ക്ക് ആശ്വാസമായി ഒരു വാര്‍ത്ത–ലഗേജ് ഇല്ലെങ്കില്‍ യാത്രാച്ചെലവില്‍ ഇളവ് അനുവദിക്കാന്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ തീരുമാനം. ഈ ആനുകൂല്യം കിട്ടണമെങ്കില്‍ പക്ഷേ, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് അറിയിക്കണം. എന്നു മുതല്‍ ഈ ആനുകൂല്യം നിലവില്‍ വരുമെന്ന് അറിയിപ്പില്‍ പറയുന്നില്ല.
ലഗേജില്‍ കാബിന്‍ ബാഗ് ഉള്‍പ്പെടില്ല.എന്നാല്‍ നിശ്ചിത ഭാരമേ കാബിന്‍ ബാഗിന് പാടുള്ളൂ. യാത്രക്കാര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് 15 കിലോ ചെക്ക്-ഇന്‍-ബഗേജും ഏഴ് കിലോ കാബിന്‍ ബാഗേജും സൗജന്യമാണ് എന്നതാണ്.
ഇനി മുതല്‍ യാത്രാച്ചാര്‍ജ്ജും സേവന ചാര്‍ജ്ജും വേര്‍തിരിച്ച് കണക്കാക്കാനാണ് തീരുമാനം.
താഴെപ്പറയുന്ന സൗകര്യങ്ങള്‍ക്കുള്ള ചാര്‍ജ്ജുകള്‍ ഇനി മുതല്‍ ബേയ്‌സ് ഫെയറില്‍ നിന്നും വേര്‍തിരിച്ച് കണക്കാക്കും.
- സീറ്റ് തിരഞ്ഞെടുക്കല്‍
- ഭക്ഷണം, വെള്ളം
- എയര്‍ലൈന്‍ ലോഞ്ച്
- സ്‌പോര്‍ട്‌സ ഉപകരണങ്ങളുള്ള ലോഞ്ച്
- സംഗീതോപകരണ കാര്യേജ്
- വിലപിടിപ്പുള്ള ബാഗിനുള്ള പ്രത്യേക ചാര്ജ്ജ്
- ചെക്ക്-ഇന്‍-ബാഗേജ് ചാര്‍ജ്ജ്