Categories
latest news

മമതയുമായി നേരിട്ട് സംസാരിക്കാന്‍ ദിദിര്‍ ദൂത് മൊബൈല്‍ ആപ്പുമായി തൃണമൂല്‍

ഇന്ത്യയില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രിയോട് നേരിട്ട് ജനതത്തിന് സംവദിക്കാനുപയോഗിക്കുന്ന ഒരു മൊബൈല്‍ ആപ്

Spread the love

സംസ്ഥാനഭരണം പിടിക്കാന്‍ ബംഗാള്‍ മിഷനുമായി മുന്നോട്ട പോകുന്ന ബി.ജെ.പി.യുടെ തന്ത്രങ്ങള്‍ക്ക് മറുമരുന്നായി മമത ബാനര്‍ജി അവതരിപ്പിച്ച ദീദിര്‍ ദൂത് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരാഴ്ചയ്ക്കകം ഡൗണ്‍ലോഡ് ചെയ്തത് ഒരു ലക്ഷം പേര്‍. എട്ടു ദിവസം മുമ്പ് തൃണമൂല്‍ പുറത്തിറക്കിയ ആപ് ആണ് ദിദിര്‍ ദൂത്.
ഈ ആപ്ലിക്കേഷനിലൂടെ ആര്‍ക്കു വേണമെങ്കിലും മുഖ്യമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താനാവുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. എന്ത് ആവശ്യവും ആവലാതിയും ദീദിയോട് എഴുതി അറിയിക്കാം.
ഇന്ത്യയില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രിയോട് നേരിട്ട് ജനതത്തിന് സംവദിക്കാനുപയോഗിക്കുന്ന ഒരു മൊബൈല്‍ ആപ് ഇറങ്ങുന്നതെന്ന് പറയപ്പെടുന്നു.
ബംഗാളിലെ സാധാരണക്കാരെ ആകര്‍ഷിക്കുന്നതിനായി അഞ്ച് രൂപയ്ക്ക് ഭക്ഷണം എന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് മമത ബാനര്‍ജി നടപ്പാക്കിയത്.
സ്വന്തം പാര്‍ടിയിലെ ശക്തരെ ചാക്കിട്ടുപിടിക്കുന്ന ബി.ജെ.പി.നീക്കങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ജനകീയമുഖമായിത്തീര്‍ന്ന് വോട്ട് പാട്ടിലാക്കാനാണ് ഇത്തവണയും മമത ബാനര്‍ജിയുടെ നീക്കങ്ങള്‍ എന്ന് വ്യക്തം.

Spread the love
English Summary: DIDIR DOOTH- mamatha banerji's moble application to commmunicate with local people.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick