Categories
latest news

സുശാന്തിനൊപ്പം അഭിനയിച്ച നടന്‍ ആത്മഹത്യ ചെയ്തു

ഭാര്യയെപ്പറ്റി സന്ദീപ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതായി പറയുന്നു

Spread the love

ആത്മഹത്യ ചെയ്ത നടന്‍ സുശാന്ത് സിങ് രജ്പുതിനൊപ്പം എം.എസ്.ധോണി- ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പ്രശസ്ത സിനിമയില്‍ അഭിനയിച്ച നടന്‍ സന്ദീപ് നഹര്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തു.
വൈകീട്ട് സന്ദീപ് ഒന്‍പത് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയും ആത്മഹത്യാക്കുറിപ്പും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു..അതില്‍ ഭാര്യയെപ്പറ്റി സന്ദീപ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതായി പറയുന്നു. താന്‍ ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് വീഡിയോയില്‍ പറയുന്നു. സംഘര്‍ഷവും വേദനയും അസഹ്യമായിരിക്കുന്നു. സമാധാനം ഇല്ലെങ്കില്‍ ജീവിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം- ഇങ്ങനെയൊക്കെയാണ് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്.
ആത്മഹത്യ എങ്ങിനെയാണെന്നത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭ്യമായിട്ടില്ല. തൂങ്ങിക്കിടന്ന നിലയില്‍ കണതായി ഭാര്യ കാഞ്ചന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Spread the love
English Summary: boliwood actor sandeep nahar commited suicide tuesday.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick