Categories
kerala

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; 6305 താറാവുകളെ കൊന്നു

ഇവിടുത്തെ ഫാമില്‍ താറാവുകള്‍ തുടര്‍ച്ചയായി ചാകുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു

Spread the love

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. നേരത്തെ വലിയ തോതില്‍ രോഗം ഉണ്ടായ കോട്ടയം ജില്ലയിലെ വെച്ചൂരില്‍ തന്നെയാണ് വ്യാഴാഴ്ച രോഗം വീണ്ടും സ്ഥിരീകരിച്ചത്. വെച്ചൂരിലെ നാലാം വാര്‍ഡിലാണ് പക്ഷിപ്പനി ഉണ്ടായത്. മൂന്ന് ദ്രുതകര്‍മ്മ സേനകള്‍ രോഗം സ്ഥിരീകരിച്ച സ്ഥലത്തെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെയും 6305 താറാവുകളെ കൊന്ന് മറവു ചെയ്തു. ശേഷിക്കുന്ന 2900 താറാവുകളെ ശനിയാഴ്ച കൊല്ലും.

ഇവിടുത്തെ ഫാമില്‍ താറാവുകള്‍ തുടര്‍ച്ചയായി ചാകുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍നിന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് വ്യാഴാഴ്ച്ച വൈകുന്നേരമാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് പക്ഷികളെ കൊന്നൊടുക്കുന്നതിന് അടിയന്തര നടപടികള്‍ ആരംഭിക്കുകയായിരുന്നു.

thepoliticaleditor
Spread the love
English Summary: bird flu again at vechoor in kottayam district destroyed 6000 ducks

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick