എല്ലാ കേസിലും ജാമ്യം കിട്ടിയതിനാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം.ശിവശങ്കറിന് ജയില്‍ മോചനമായി. ഇന്ന് ഡോളര്‍ കടത്തു കേസില്‍ കൂടി ജാമ്യം കിട്ടിയതോടെയാണിത്. മൂന്നു മാസത്തിലേറെയായി വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലിലാണ് ശിവശങ്കര്‍. മൂന്നുമാസത്തിലേറെയായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന് ഇനി പുറത്തിറങ്ങാം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ വിധി രാവിലെ 11 മണിയോടെയാണ് ഉണ്ടായത്.
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ശിവശങ്കറിന് കഴിഞ്ഞയാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സ്വര്‍ണക്കടത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കാടതിയും ജാമ്യം അനുവദിച്ചിരുന്നു.