Categories
exclusive

നദിയും നാമൂസും ; ഇടതുപക്ഷം ഇവരെ തള്ളിപ്പറയാത്തതെന്ത് ? ഗള്‍ഫ് മലയാളികള്‍ ചോദിക്കുന്നു

ഖത്തറിലെ താമസക്കാലത്ത് ഇവര്‍ അവിടുത്തെ ഏറ്റവും മാതൃകാപരമായ ജീവിതം നയിക്കുന്ന ഒരു ദമ്പതിമാരുടെ ബാലികയെ നിരന്തരം പീഢിപ്പിക്കാന്‍ തുനിഞ്ഞിരുന്നു എന്ന കാര്യം ആ കുട്ടി തന്നെ പിന്നീട് നാട്ടിലെ വിദ്യാഭ്യാസകാലത്ത് തന്നോട് പ്രണയാഭ്യര്ഥന നടത്തിയ ഒരു യുവാവിനോട് തുറന്നു പറഞ്ഞു

Spread the love

35 ലക്ഷത്തോളം മലയാളികള്‍ ജീവിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ വലിയൊരു ഇടതുപക്ഷ മലയാളി സമൂഹം ഉണ്ട്. അവരുടെ ഇടയില്‍ ഇപ്പോള്‍ വലിയൊരു ചര്‍ച്ച നടക്കുന്നുണ്ട്. നദി എന്നും നാമൂസ് എന്നും സ്വയം പേരിട്ട രണ്ട് ആക്ടീവിസ്റ്റുകള്‍ എങ്ങിനെയാണ് ഗള്‍ഫിലെയും കേരളത്തിലെയും ഇടതുപക്ഷസമൂഹത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് സജീവ ചര്‍ച്ചാവിഷയം. സോഷ്യല്‍ മീഡിയയിലെ ഇടതു പക്ഷ ഇടങ്ങളില്‍ അടുത്ത കാലത്ത് നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയ രണ്ട് പേരുകളാണ് നദി എന്ന നദീര്‍, നാമൂസ് എന്ന മന്‍സൂര്‍ എന്നിവ. 2016-ല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റ് ചെയ്യപ്പെടുന്നതോടെയാണ് നദി എന്ന നദീറിനെ ജനം അറിയുന്നത്. ചിന്തിക്കുന്ന ഇടതുപക്ഷം നദിയെ ഏറ്റെടുത്തു. നദി വീര നായകനായി. എന്നാല്‍ ഈ നദി വെറും അഴുക്കു ചാലാണ് എന്ന് തെളിയിക്കുന്ന ആരോപണങ്ങള്‍ പിന്നീടുണ്ടായി. ഇത് കേരളത്തിലെ ഇടതുപക്ഷ സമൂഹം ചര്‍ച്ച ചെയ്യുന്നുണ്ടോ…!?


നാമൂസ് എന്ന മന്‍സൂര്‍ പെരുവള്ളൂര്‍ സൂചിക എന്ന പുസ്തക പ്രസാധന സംരംഭത്തിലൂടെയും വലിയ വായനക്കാരന്‍ എന്ന ഇമേജിലൂടെയുമാണ് ഗള്‍ഫിലെ ഇടതുപക്ഷ മലയാളി സമൂഹത്തില്‍ നാമൂസ് പ്രിയപ്പെട്ടവനാകുന്നത്. ഒരു പാട് വിശ്വാസവും കയ്യയച്ച ധനസഹായങ്ങളും ഗള്‍ഫ്മലയാളികള്‍ നാമൂസിന് നല്‍കി. നാട്ടിലാവട്ടെ ഇടതുബുദ്ധിജീവികളില്‍ പലരുമായി അടുത്ത പരിചയവും അത് ഉപയോഗപ്പെടുത്തിയുള്ള പോപ്പുലാരിറ്റി വര്‍ധിപ്പിക്കലും തുടരുന്നു.

thepoliticaleditor


എന്നാല്‍ ഈ നാമൂസും നദിയും പീഡോഫീലുകള്‍ ആണെന്ന ആരോപണങ്ങളാണ് ഖത്തറിലുള്ള മലയാളികള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഇവര്‍ അവിടുത്തെ ഏറ്റവും മാതൃകാപരമായ ജീവിതം നയിക്കുന്ന ഒരു ദമ്പതിമാരുടെ ബാലികയെ നിരന്തരം പീഢിപ്പിക്കാന്‍ തുനിഞ്ഞിരുന്നു എന്ന കാര്യം ആ കുട്ടി തന്നെ പിന്നീട് നാട്ടിലെ വിദ്യാഭ്യാസകാലത്ത് തന്നോട് പ്രണയാഭ്യര്ഥന നടത്തിയ ഒരു യുവാവിനോട് തുറന്നു പറഞ്ഞതായി ഒരു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
എന്നാല്‍ കേരളത്തിലെ ഇടതു സമൂഹം ഈ വാര്‍ത്ത അറിഞ്ഞിട്ടുണ്ടോ… ഇല്ലെന്നു വേണം അവര്‍ക്കായി എഴുതുന്ന ഫേസ് ബുക്ക് കുറിപ്പുകളില്‍ നിന്നും കരുതാന്‍. നാമൂസ് ഒരു പുസ്തകം എഴുതി-ഊര്‍ന്നു പോയേക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍. ആ പുസ്തകത്തിന്റെ പുറം കവറില്‍ അഭിപ്രായങ്ങള്‍ എഴുതിയിരിക്കുന്നത് കേരളത്തിലെ അറിയപ്പെടുന്ന ഇടതുബുദ്ധിജീവികളും എഴുത്തുകാരുമായ സച്ചിദാനന്ദനും കെ.ഇ.എന്‍. കുഞ്ഞഹമ്മദും, പി.എന്‍. ഗോപീകൃഷ്ണനും ആണ് എന്നത് ശ്രദ്ധേയമാണ്.

നദിയെപ്പോലുള്ള, നാമൂസിനെപ്പോലുള്ളവര്‍ എങ്ങിനെയാണ് ഇടതുപക്ഷത്തെ ഹൈജാക്ക് ചെയ്ത്, അതിന്റെ സുരക്ഷിതത്വത്തിനുള്ളില്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കുകയും അത് സമര്‍ഥമായി ഒളിപ്പിച്ച് തുടരുകയും എന്ന സംഗതി ഞെട്ടിക്കുന്നതാണ്.
ഗള്‍ഫിലെ ഏതാനും പേര്‍ ഫേസ് ബുക്കില്‍ പങ്കുവെച്ച ഞെട്ടിക്കുന്ന കുറിപ്പുകള്‍ സ്വയം സംസാരിക്കുന്നുണ്ടെല്ലാം.

ഗള്‍ഫില്‍ നിന്നും മുസാഫിര്‍ കല്ലറയ്ക്കല്‍ എഴുതുന്നു :

മതരഹിത ജീവിതം നയിക്കുന്ന വ്യക്തിത്വങ്ങളോട് വലിയ ആരാധനയാണ് മലയാളിക്ക്.കട്ട ഫാസിസ്റ്റ് വിരുദ്ധതയും മാവോയിസ്റ്റ് കൂറും കൂടിയുണ്ടെങ്കിൽ ഈ ആരാധനയുടെ വ്യാപ്തി കൂടുകയും ചെയ്യും.മുഖ്യധാരാ ഇടതുപാർട്ടികളും വേദികളും പഴയപോലെ വിപ്ലവാത്മകമല്ല എന്ന ചിന്ത ആരൂഢമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വ്യക്തികളുടെ കൂട്ടായ്മകൾ ഇടപെടുന്ന ദളിത്-ന്യൂനപക്ഷ-ലിംഗസമത്വ-പ്രകൃതി വിഷയങ്ങളിൽ കൂടെ ചേരാനുള്ള തിക്കുംതിരക്കും കാണാം.ഇങ്ങനെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആഹ്വാനങ്ങളുടെ കൂടെ ചേർന്ന് പ്രശസ്തരായവർ ഏറെയുണ്ട്.ഈ മേഖലയിൽ അടുത്തയിടെ തിളങ്ങിനിന്ന ആക്ടീവിസ്റ്റ് പേരുകളിൽ ഒന്നാണ് നദി എന്ന നദീർ.മറ്റൊരാൾ സൂചിക എന്ന പ്രസാധന സംരംഭത്തിന്റെ തലവനായ നാമൂസ് എന്ന മൻസൂർ.


2016 ൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യു എ പി എ ചാർത്തപ്പെട്ട് അറസ്റ്റിലായതോടെയാണ് നദി എന്ന പേര് ഏറെ പ്രശസ്തമാകുന്നത്.അന്ന് ഇടതുപക്ഷ പ്രൊഫൈലുകൾ നദിയുടെ ജാമ്യത്തിനും നിരപാരാധിത്വം തെളിയിക്കാനുംവേണ്ടി സംരക്ഷണത്തിന്റെ കോട്ടകൾ കെട്ടി.2019 ൽ നദീറിന് മേലുള്ള യു എ പി എ ഒഴിവാക്കി.നദി വിശുദ്ധനും വാഴ്ത്തപ്പെട്ടവനുമായി.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നദീസ്തുതികൾ കൊണ്ട് നിറഞ്ഞു.
നേരം ഒന്നിരുട്ടി വെളുത്തപ്പോൾ നദി വെറുമൊരു അഴുക്കുചാലാണ് എന്ന തിരിച്ചറിവിൽ സ്തബ്ദരായിരിക്കുകയാണ് ഹാഷ്ടാഗ് സഖാക്കൾ.നദിക്കൊപ്പം മാലിന്യത്തിന്റെ ഒരു തടാകമായി നാമൂസ് എന്ന മൻസൂറും ചേർന്നപ്പോൾ ഹാഷ്ടാഗ് മുദ്രാവാക്യങ്ങൾ ഓരിയിടലായി നേർത്തു. പുരോഗമന വാദമുയർത്തിയും, ബുദ്ധി ജീവി ചമഞ്ഞും കിട്ടിയ സ്വീകാര്യതയെ മറയാക്കി സ്ത്രീകളുടേയും പിഞ്ചു കുഞ്ഞുങ്ങളുടേയും ശരീരത്തിന് മേൽ കടന്നാക്രമണം നടത്തുക എന്ന ഹീനവും മനുഷ്യത്വരഹിതവുമായപ്രവൃത്തിയാണ്ഇരുവരുംനടത്തിയിട്ടുള്ളത്.അതാകട്ടെ തങ്ങൾക്ക് ഇതേവരെ താങ്ങും തണലുമായി നിന്ന കുറേ മനുഷ്യരുടെ ഇടയിൽ തന്നെ.

വരൂ നമുക്ക് ദോഹയിലേക്ക് പോകാം
പ്രവാസികളുടെ ഇഷ്ട ഭൂമിയാണ് ഖത്തർ. സമാധാനം ഉള്ള സ്ഥലം.ഇസ്‌ലാമിക ചുറ്റുപാടുകളുടെ കർശനതയിലും യൂറോപ്യൻ ശൈലിയിലേക്ക് മാറാനൊരുങ്ങുന്ന ഖത്തർ ഏതാണ്ട് തൃശൂർ ജില്ലയുടെ അത്രയേ വിസ്തൃതിയുള്ളു.അതുകൊണ്ടു തന്നെ അവിടെയെത്തുന്ന മലയാളികൾക്കിടയിൽ ആത്മബന്ധത്തിന് ആഴമേറും.മുസ്‌ലിംലീഗിന് കെ എം സി സിയും കോൺഗ്രസ്സിന് ഇൻകാസും പോലെ സിപിഎംന് കൃത്യമായ ഒരു സംഘടനാസംവിധാനം ഖത്തറിലുമില്ല.സംസ്കൃതി എന്നൊരു സംഘടന ഉണ്ടെങ്കിലും പലപ്പോഴും നാട്ടിൽനിന്നെത്തുന്ന ക്യൂബ മുകുന്ദൻമാർക്ക് അപ്രാപ്യമാണ് സംസ്കൃതി .അങ്ങനെയാണ് ഇടതുപക്ഷമനോഭാവമുള്ളവരുടെ ചെറിയ ചെറിയ കൂട്ടായ്മകൾ അവിടെ രൂപം കൊണ്ടത്.ക്യു മലയാളം, അടയാളം ഖത്തർ എന്നിവ അതിൽ പ്രധാനമാണ്.

സിനിമ,സാഹിത്യം,സംഗീതം,നാടകം എന്നുവേണ്ട സമസ്ത മേഖലകളിലുമുള്ളവരെകൂട്ടിച്ചേർത്ത് എല്ലാ വീക്കെന്റുകളിലും വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾ നടത്താറുണ്ട് അടയാളവും ക്യുമലയാളവും .കുടുംബസംഗമങ്ങളുടെ ഒരു പെരുമഴക്കാലം തന്നെയാണവിടെ.അങ്ങനെയുള്ള കൂട്ടായ്മയിലേക്കാണ് മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട നദിയും പുസ്തകം കാർന്നു തിന്നുന്ന നാമൂസ് പെരുവള്ളൂരും എത്തുന്നത്.നദീറിന് കേസ് നടത്താനാവശ്യമായ തുക ഈ പ്രവാസി സുഹൃത്തുക്കളാണ് നൽകിയിരുന്നത്.2018 മെയ് 21 ന് മനോരമ ഓൺലൈൻ ൽ വന്ന വാർത്തയിൽ നദീർ ആ കാലത്തെസാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇരയാക്കപ്പെട്ട ബാലിക അന്ന് ഒൻപതിലോ മറ്റോ ആണ് പഠിക്കുന്നത്. പുറത്തുപറഞ്ഞാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ ഓർത്ത് ആ ആ കുഞ്ഞ് മിണ്ടാതെയിരുന്നു..ആ സമയത്ത് നദിയുടെ കേസിന് പണം കണ്ടെത്താനും ജോലിയില്ലാത്ത നാമൂസിൻറെ കുടുംബത്തെ സംരക്ഷിക്കാനുംവേണ്ടി പെടാപാട് പെടുകയായിരുന്നു ആ കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള നദിയുടെയും നാമൂസിന്റെയും സഖാക്കൾ.

പ്ലസ്‌ടുന് ശേഷം നാട്ടിലെത്തി കോളേജിൽ പഠിക്കുന്ന പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയ തന്റെ ആൺ സുഹൃത്തിനോട് ചെറുപ്പത്തിൽ തൻ അനുഭവിക്കേണ്ടി വന്ന പീഢനത്തെ കുറിച്ച് പറഞ്ഞു.ആ പയ്യന് ഈ സംഭവങ്ങൾ ഉൾക്കൊള്ളാനുള്ള മാനസികവലുപ്പമൊന്നും ഉണ്ടായിരുന്നില്ല.അയാൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് ഇരയുടെ അവസ്ഥ തുറന്നുപറഞ്ഞതോടെ സംഭവം പരസ്യമായി അതോടെ ആ ബന്ധം ബ്രേക്ക് അപ്പ് ആയി.മാനസികമായി പാടെ തളർന്ന ഇരയാക്കപ്പെട്ട പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച് ട്രോമയിലാവുകയും ചെയ്തു.ഇങ്ങനെയാണ് കുട്ടിയുടെ മാതാപിതാക്കളും സഖാക്കളും കാര്യങ്ങള്‍ അറിഞ്ഞത്. തുടർന്നാണ് ഇപ്പോഴുണ്ടായിട്ടുള്ള പൊട്ടിത്തെറി. വിവാദമായതോടെ വിഷയം കമ്മ്യൂണലൈസ് ചെയ്യപ്പെടാനും തുടങ്ങി. ആരോപണം വന്നപ്പോള്‍ സഖാവ് നദി നദീര്‍ ആയി എന്നും ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ആള്‍ ആയി എന്നുമൊക്കെയായി…

സത്യത്തിൽ നദിയും നാമൂസും ഇരയാക്കപ്പെട്ട പെൺകുട്ടിയും കുടുംബവും മതരഹിത ജീവിതം നയിക്കുന്നവരാണ്.മതത്തിന്റെയോ ജാതിയുടെയോ യാതൊരു പ്രിവിലേജിനും പിടികൊടുക്കാത്തവരാണ് ഇരയാക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കൾ.സോഷ്യലിസ്റ്റ് വർഗ്ഗബോധത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്ന ആ കുടുംബത്തിൽ കാപട്യത്തിനുമുകളിൽ മാനവികതയുടെ മുഖംമൂടിയണിഞ്ഞ് നദീറിനും നാമൂസിനും കയറാൻ പറ്റിയതും മതരാഹിത്യത്തിന്റെ ശക്തമായ പിന്തുണകൊണ്ടു തന്നെയാണ്.
എന്നിട്ടും നാമൂസും നദീറും ഒടുവിൽ അഭയം പ്രാപിച്ചത് തങ്ങളുടെ ഇസ്‌ലാം സ്വത്വത്തിനുപിന്നിൽ തന്നെയാണ്. .മതരാഷ്ട്രവാദികളായ ചില സംഘടനകളും ഇവര്‍ക്ക് തണല്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഇരയാക്കപ്പെട്ട പെൺകുട്ടിയെ സെക്സ് മാനിയാക്ക് ആകുവാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. വർഷങ്ങൾക്കുമുൻപ് നടന്ന ആ സംഭവം എന്തുകൊണ്ട് അന്ന് പുറത്തുപറഞ്ഞില്ല എന്ന തൊടുന്യായം ശബ്ദിച്ചു. തുടങ്ങി.
നദിയെയും നാമൂസിനെയും കുറിച്ചുള്ള ഖത്തർ സഖാക്കളുടെ ഫേസ് ബുക്ക് കുറിപ്പുകൾ
Shamsudheen Pokkar(Shamsudheen Eyyal)
‘നാമൂസ് പെരുവള്ളൂർ’
വര്ഷങ്ങളോളം ഖത്തറിലായിരുന്നു.
പുസ്തകം വായിക്കുന്നതിനു ഖത്തറിൽ ശമ്പളം നൽകുന്ന കമ്പനികളൊന്നുമില്ലാത്തതിനാൽ, ഉണ്ടാക്കിയെടുത്ത സഹൃദങ്ങളുടെ തണലിൽ ജീവിച്ചുവന്നു. നിശ്ചിത ഇടവേളകളിലൂടെ മതിയായകാരണം ബോധിപ്പിച്ചു നിരന്തരം പണം പിരിച്ചെടുത്തു. കൊടുക്കുന്നതിൽ ആളുകൾക്ക് പൊതുവെ മടിയൊന്നുമുണ്ടായിരുന്നില്ല.
സൗമ്യൻ, പൊതുകാര്യതത്പരൻ,
പുസ്തകങ്ങളോട് അടങ്ങാത്ത വിശപ്പാണ് ഇവനെന്നുവരെ ആരോ എഴുതിയിരുന്നു.
സൗഹൃദങ്ങളിൽ നിന്ന് പിരിവെടുത്തു ‘സൂചിക ബുക്സ്’ എന്ന സ്ഥാപനം തുടങ്ങി. അടുത്തനാൾവരെ സൂചിക ബുക്സിന്റെ പുരോഗതിയ്ക്കായി ഖത്തർ സൗഹൃദങ്ങളിൽ നിന്ന് പണപ്പിരിവ് തുടർന്നു)
കുഞ്ഞുങ്ങളെ നശിപ്പിക്കാൻ തക്കം നോക്കി നടക്കുന്ന, അമർ അക്ബർ ആന്റണി എന്ന സിനിമയിലെ വി.കെ.ശ്രീരാമൻ അവതരിപ്പിച്ച ‘മാഷ്’ എന്ന നീച കഥാപാത്രത്തെ ഓർമയില്ലേ
അത്തരമൊരു നീച ജന്മമാണ് ഈ നാമൂസ് പെരുവള്ളൂർ എന്ന് ഇപ്പോൾ ബോധ്യം വന്നിരിക്കുന്നു.
സാമൂഹ്യ ജീവിതത്തിന്റെ യാതൊരുവിധപരിസരത്തും ഈ നികൃഷ്ടജീവിയെ അടുപ്പിക്കരുതെന്നു പൊതുസമൂഹത്തോടു മുന്നറിയിപ്പ് നൽകുന്നു.

Sreenath Sankarankutty

2013 ലാണ് എന്നു തോന്നുന്നു നാമൂസ് പെരുവള്ളൂരിനെ പരിചയപ്പെടുന്നത്. ആറാം ക്ലാസ്സ് വരെ മാത്രം പഠിക്കാൻ പറ്റിയ, എന്നാൽ നിരന്തരം വായിക്കുന്ന, നല്ലവണ്ണം സ്വന്തം രാഷ്ട്രീയം പറയാനറിയാവുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ ആദ്യമായി പരിചയപ്പെടുകയായിരുന്നു. അവന്റെ ശരിക്കും പേര് എന്താണെന്നു പോലും കുറേ കഴിഞ്ഞാണ് അറിഞ്ഞത്.
പിന്നീട് ഏറെക്കാലം എന്റെ പരിചയത്തിൽ നാമൂസിന് ആ പരിഗണന ഞാൻ നൽകിയിട്ടുണ്ട്. പണമായി ഒരു പാട് നൽകിയിട്ടുണ്ട്. ചികിത്സക്ക് ഖത്തറിൽ വച്ചു തന്നെ സ്കാനിംഗ് അടക്കമുള്ള ചികിത്സകൾക്ക് പോക്കറ്റിൽ നിന്ന് പണമടച്ച് സഹായിച്ചിട്ടുണ്ട്.

നാമൂസ് നാട്ടിലേക്ക് പോയി സൂചിക ബുക്സ് തുടങ്ങിയപ്പോൾ പണമായും മറ്റും വീണ്ടും സഹായിച്ചിരുന്നു. എഴുത്തുകാരും അല്ലാത്തവരുമായ എന്റെ ഒരു പാട് സുഹൃത്തുക്കളെ സൂചിക രക്ഷപ്പെടട്ടെ എന്നു കരുതി പരിചയപ്പെടുത്തിയിട്ടുമുണ്ട്.
പിന്നീട് കഴിഞ്ഞ ഒന്നൊന്നര കൊല്ലമായി ഇവൻ പലരുടേയും കയ്യിൽ നിന്നും പണം സഹതാപം പറഞ്ഞ് കടം വാങ്ങി പറ്റിക്കുന്നു എന്നറിഞ്ഞതോടെ അൽപം അകലം പാലിച്ചിരുന്നു. എന്റെ പരിചയത്തിൽ പെട്ടവരോട് പണം കൊടുക്കരുത് എന്നും പറഞ്ഞിരുന്നു.

ഇനിയാണ് നിങ്ങളോടെല്ലാം എനിക്കു പറയാനുള്ള കാര്യം വരുന്നത്.

നാമൂസ് അവനെ വിശ്വസിച്ച് സ്വന്തം പോലെ കരുതി സ്വാതന്ത്ര്യം കൊടുത്ത ഒരു വീട്ടിലെ മൈനറായ കുട്ടിയെ കൃത്യമായ പ്ലാനിംഗോടു കൂടി സെക്ഷ്വലി പലതവണ അബ്യൂസ് ചെയ്ത ഒരു കൊടും ക്രിമിനലാണെന്ന് എനിക്ക് നേരിട്ടറിയാവുന്ന ഇടങ്ങളിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് വ്യക്തമായി ബോധ്യപ്പെട്ടിരിക്കുന്നു.
മേലിൽ ഞാനുമായി പരിചയമുള്ള ഒരാളും ഇയാളെ ഒരുതരത്തിലും അടുപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു.

പുരോഗമനവും സാഹിത്യവും സഹതാപവും പറഞ്ഞ് ഇവൻ നിങ്ങളിൽ നിന്ന് പണവും നിങ്ങളുടെ കുട്ടികളുടെ ജീവിതവും തട്ടിയെടുത്തേക്കും. സൂചികയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങരുതെന്നും എഴുത്തുകാർ പുസ്തകം കൊടുക്കരുതെന്നും അപേക്ഷിക്കുന്നു. അവന് എന്തു തൊഴിലെടുത്തും ജീവിക്കാം. പുരോഗമനവും സാഹിത്യവും സഹതാപവും പറഞ്ഞ് ഇവൻ നിങ്ങളിൽ നിന്ന് പണവും നിങ്ങളുടെ കുട്ടികളുടെ ജീവിതവും തട്ടിയെടുത്തേക്കും. സൂചികയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങരുതെന്നും എഴുത്തുകാർ പുസ്തകം കൊടുക്കരുതെന്നും അപേക്ഷിക്കുന്നു. അവന് എന്തു തൊഴിലെടുത്തും ജീവിക്കാം.

പുരോഗമനവും സാഹിത്യവും രാഷ്ട്രീയവും ചർച്ചചെയ്ത് മുന്നോട്ട് വച്ച് നടത്തുന്ന ഒരു പരിപാടിയും നമ്മൾ അനുവദിച്ചു കൂടാ എന്നാണ് എന്റെ വ്യക്തിപരമായ അപേക്ഷ.

ഈ പുരോഗമനവും സാഹിത്യവും രാഷ്ട്രീയവും തന്നെയാണ് അവൻ അബ്യൂസിനായി കയറിപ്പറ്റാനും നടത്താനും ഉപയോഗിച്ചതും.
നബി: നാമൂസിനെതിരെ കേസു കൊടുത്ത് നടത്തുവാൻ എനിക്ക് ഇവിടെ ഖത്തറിൽ നിന്നു കൊണ്ട് സാങ്കേതികമായ പരിമിതികളുണ്ട്. എന്നാൽ ഇരയടക്കം ആരെങ്കിലും കേസു നടത്താൻ തയ്യാറായാൽ സാമ്പത്തികമായും മറ്റും എന്നാലാവും വിധം പരസ്യമായി കൂടെ നിൽക്കാൻ തയ്യാറാണ് എന്നുകൂടി അറിയിക്കുന്നു.
ഇരയാരാണെന്ന് പുറത്തു പറയില്ല എന്നത് എന്റെ ഉറച്ച തീരുമാനമാണ്.

3.Sudheer Ma

നാമൂസ് എന്ന മൻസൂറിന്റെ സൂചിക ബുക്സിനു വേണ്ടി ലോഗോ ചെയ്തതും, ആദ്യ കാലത്തെ പ്രൊമോ ഡിസൈൻ ചെയ്തതും ഞാനാണ്. പിന്നീടും സൂചികയ്ക്ക് വേണ്ടി ചില വർക്കുകൾ ചെയ്തിരുന്നു. സുഹൃത്ത് കൂടിയായ എൽദോയുടെ ‘അപ്പന്റെ മീനുകൾ’, സുനിൽ.പി.ഇളയിടത്തിന്റെ ‘മഹാഭാരതം സാംസ്കാരിക പഠനം’ എന്ന പുസ്തകത്തെ അധികരിച്ച് രാജീവ് ചേലനാട്ട് എഴുതിയ ‘ബഹുസ്വര ഭാരതം’,പ്രഫ.എ.ബി.കോശിയുടെ ‘ജീവിതേച്ഛകളുടെ ആഘോഷം’, കവി പി.എൻ.ഗോപീകൃഷ്ണന്റെ ‘നാഥുറാം ഗോഡ്സെയും, ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷകളും’ തുടങ്ങിയ പുസ്തകങ്ങൾക്കു വേണ്ടിയും കവർ ഡിസൈൻ ചെയ്തിരുന്നു. ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെട്ട സുഹൃത്ത് ഒരു സംരംഭം തുടങ്ങുമ്പോൾ ആവുന്ന രീതിയിൽ സഹായിക്കേണ്ടതുണ്ട് എന്ന നിലപാടിൽ നിന്നുകൊണ്ടാണ് എല്ലാം സൗജന്യമായി ചെയ്തു കൊടുത്തത്. ഇനിയും ധാരാളം പ്രോജക്ടുകൾ ഉണ്ടാകേണ്ടതുമാണ്. എന്നാൽ എല്ലാ അതിർവരമ്പുകളും ലംഘിച്ച ഒരു ക്രിമിനലായിരുന്നു അവനെന്ന് അറിയുമ്പോൾ പകച്ചു പോകുകയാണ്. ഇരയിൽ വിവരണാതീതമായ മാനസിക സമ്മർദ്ദങ്ങൾ ചെലുത്തിയാണ് അയാൾ തന്റെ കൃത്യം ചെയ്തിരിക്കുന്നത്.

സൂചികയുമായി സഹകരിച്ച എഴുത്തുകാരും വ്യക്തികളും ഒരിക്കലും ചിന്തിച്ചുകാണില്ല അയാൾ കൗശലശാലിയായ ഒരു പീഡോഫൈൽ ആയിരിക്കുമെന്ന്. എന്നാൽ പകച്ചു നിൽക്കാനോ, വൈകാരിക വിക്ഷോഭത്തിന് അടിമപ്പെട്ട് ഇത്തരം ക്രിമിനലുകൾക്കെതിരെയുള്ള പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനോ ഒരുക്കമല്ല എന്ന് തന്നെയാണ് നിലപാട്.
നദീർ എന്ന നദിയുടെയും, നാമൂസ് എന്ന മൻസൂറിന്റെയും സ്വത്വമോ, മതമോ, പ്രത്യയശാസ്ത്ര നിലപാടുകളോ ഒന്നും തന്നെ അവരിലെ ക്രിമിനലിന്റെ ബാധ്യതയേൽക്കേണ്ടതില്ല. അത്തരം ചർച്ചകളിലും താല്പര്യമില്ല. നദീറിന്റെയും, മൻസൂറിന്റെയും പ്രവൃത്തിയുടെ ഉത്തരവാദിത്വം അവർക്ക് മാത്രമാണ്. അതുകൊണ്ട്തന്നെ ശിക്ഷയും അവർക്കുള്ളതാണ്. അത് ഉറപ്പു വരുത്താൻ, ഇരയുടെ ഒപ്പം ചേർന്ന് ഏതറ്റം വരെയും പോകും എന്നു തന്നെയാണ് നിലപാട്.

Sree Kala Prakasan

നദി ( നദീർ ) വിചാരണ ചെയ്യപ്പെടുന്ന ഇടങ്ങളിൽ ഒന്നും കാണാത്ത ഒരാൾ കൂടെയുണ്ട് നാമൂസ് എന്ന പേരിൽ അറിയപ്പെടുന്ന മൻസൂർ. കഴിഞ്ഞ പത്തു വർഷങ്ങളായി അവനെ അറിയാം. ദാരിദ്ര്യത്തിൽ നിന്ന സമയത്തു സഹായിച്ചിട്ടുണ്ട്, സൂചിക ബുക്സ് തുടങ്ങിയ സമയത്തു ഉൾപ്പെടെ പല സാഹചര്യങ്ങളിലും ഒപ്പം നിന്നിട്ടുണ്ട്. പല സുഹൃത്തുക്കളെയും തിരിച്ചറിയാൻ കഴിയാതെ പോകുന്നു എന്നുള്ളത് അവരുടെ മിടുക്ക് ആണോ എന്റെ കഴിവില്ലായ്മയാണോ എന്നറിയില്ല. ഇനിയും എഴുതിയില്ലായെങ്കിൽ എന്റെ നൈതികത എനിക്ക് നഷ്ടമാകും.
നദിയിലോ നാമൂസിലോ ഒതുങ്ങി പോകുന്നതല്ല ഇതിന്റെ വേരുകൾ. ലിബറലിസത്തിന്റെയും ഇടതു പൊളിറ്റിക്സിന്റെയും ഇടങ്ങളിലേക്ക് ആരും അറിയാതെ നുഴഞ്ഞു കയറിയിട്ടുള്ള നിരവധി ലൈംഗിക അരാജകവാദികൾ ഉണ്ട്. അവരുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരകളെ കിട്ടുകയെന്ന ഉദ്യമത്തിന് വേണ്ടിയാണ് പുരോഗമന, ഇടതു ഇടങ്ങൾ അവർ ഹൈജാക്ക് ചെയ്തു തങ്ങളുടേതാക്കുന്നതു. പല പുരോഗമന സമരങ്ങളും അവരിലേക്ക് ചുരുങ്ങി പോവുകയും യഥാർഥ ലക്ഷ്യങ്ങൾ കാണാതെ പോവുകയും ചെയ്യുന്നുണ്ട്. ആരും ശ്രദ്ധിക്കുന്നില്ലെന്നു മാത്രം. അറിഞ്ഞാലും മിണ്ടുകയുമില്ല .
ലിബറൽ ആയി നിൽക്കുന്ന സ്ത്രീകളും അവരുടെ പെൺകുഞ്ഞുങ്ങളും ആണ് ഇവരുടെ ടാർഗറ്റ്. പുരുഷ സ്ത്രീ ബന്ധങ്ങളെ കുറിച്ചൊക്കെ ഇവർ വാചാലരാവും. അങ്ങ് ഉഗാണ്ടയിലെ ഏതെങ്കിലും പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നതിനു എതിരെ പോലും എഴുതിക്കളയും. സ്ത്രീ വിമോചനത്തിനായി സ്ത്രീയേക്കാൾ കൂടുതൽ ഫിലോസഫി പറഞ്ഞു കളയും. കൂട്ടിനായിട്ട് നീഷേ, ദെറീദ തുടങ്ങി സകല ബൗദ്ധികതയും കുടഞ്ഞിടുകയും ചെയ്യും . ഒന്നടുത്തു സംസാരിച്ചു തുടങ്ങിയാൽ “പ്രണയം” ബാധിക്കുകയും പിറ്റേന്ന് മുതൽ “കളി” ചോദിച്ചു തുടങ്ങുകയും ചെയ്യും. ഇവരോട് താൽപ്പര്യം ഇല്ലെന്നു പറഞ്ഞാലും നിരന്തരമായി follow ചെയ്തു കൊണ്ടേയിരിക്കും. പെണ്ണിനെ സംബന്ധിച്ച് ഇതവളോട് മാത്രെമേ ചോദിച്ചിട്ടുള്ളൂ എന്ന് ഉറപ്പിലും ആയിരിക്കും. വീഴുന്നവരും ഉണ്ട് വീഴാതെ വഴുതുന്നവരുമുണ്ട്.
ഇനി അടുത്ത കൂട്ടർ പീഡോഫീലിയ ഉൾപ്പെടെയുള്ള സകല ലൈംഗിക വൃത്തികേടുകളെയും ഫിലോസഫിയിലൂടെ ന്യായീകരിച്ചുകളയും. ഇവരുടെയൊപ്പം നിൽക്കാൻ പെൺകുട്ടികളും ഉണ്ടെന്നുള്ളതിൽ നിന്നും എത്രമാത്രം കരിഷ്മ ഇവർ provide ചെയ്യപ്പെടുന്നുണ്ടെന്നു മനസിലാകും. എവിടെയെന്തു ക്രൈം നടന്നാലും Foucault , Camus തുടങ്ങി സാർത്രിന്റെ existentialism വരെയെത്തിച്ചു പിടിച്ചു ന്യായീകരിക്കും. ഒരല്പ്പം വായനയൊക്കെ ഉള്ള പെൺകുട്ടികളെ ആശയക്കുഴപ്പത്തിൽ ചാടിച്ചു ഇവരുടെയൊപ്പം കൂട്ടുകയും ചെയ്യും. ഈ കേസിലും ന്യായങ്ങളുമായി അവരിറങ്ങിയിട്ടുണ്ട്.
ഈ ഒരു sexual അനാർക്കിസത്തിനു എതിരെ ആയിരിക്കണം പെണ്ണ് പോരാടേണ്ടത്. ഒരു ആറു മാസത്തിനപ്പുറം ഈ രണ്ടു പേര്( നദിയും നാമൂസും ) വിസ്‌മൃതമാവുകയും പൊതുവിടങ്ങൾ അപ്പോഴും ഇവരെ പോലെയുള്ളവർ കൈയടക്കുകയും ചെയ്തു കൊണ്ടിരിക്കും. ഇടതു പക്ഷം ശ്രദ്ധിക്കുക. ഇത്തരക്കാർ ഇടതു മുഖം മൂടി ധരിച്ചു കടന്നു കൂടാൻ സാധ്യതയുണ്ട് . അതിനെ ചെറുത് നിൽക്കേണ്ടത് സഖാക്കളുടെ ആവശ്യമാണ്. സഖാക്കളെന്നു പറഞ്ഞു സംരംക്ഷിക്കാൻ നിൽക്കരുത്. കാരണം നാളെ ഇവരുടെ ഇര നിങ്ങളുടെ വീട്ടിലെ പെൺകുട്ടികൾ ആയിരിക്കും.
ഞങ്ങൾ സ്ത്രീകളിലെ ഉയർന്ന മാനവിക ബോധവും, സ്നേഹവും, കരുണയും ഒക്കെയാണ് മൈരുകളെ നിന്നെയൊക്കെ ഒപ്പം ചേർത്ത് നിർത്തുന്നത്. അല്ലാതെ ” കളിക്കാൻ ” ഉള്ള ആഗ്രഹം കൊണ്ടല്ല.

സോഷ്യൽ മീഡിയയിലെ ചർച്ചകളിലേക്ക്

നദി എന്ന സഖാവ് പീഡോഫീലിയൻ ആയപ്പോൾ നദീറായി എന്ന് ഒരുപക്ഷം
നദീറും മൻസൂറും ഒരു ഹിന്ദു ബാലികയെ കടിച്ചുകീറി എന്ന് മറുപക്ഷം.
എത്രപെട്ടന്നാണ്‌ ഈ വിഷയം കമ്മ്യൂണലൈസ് ചെയ്യപ്പെട്ടത്.സത്യത്തിൽ നദിയും നാമൂസും ഇരയാക്കപ്പെട്ട പെൺകുട്ടിയും കുടുംബവും മതരഹിത ജീവിതം നയിക്കുന്നവരാണ്.മതത്തിന്റെയോ ജാതിയുടെയോ യാതൊരു പ്രിവിലേജിനും പിടികൊടുക്കാത്തവരാണ് ഇരയാക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കൾ.സോഷ്യലിസ്റ്റ് വർഗ്ഗബോധത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്ന ആ കുടുംബത്തിൽ കാപട്യത്തിനുമുകളിൽ മാനവികതയുടെ മുഖംമൂടിയണിഞ്ഞ് നദീറിനും നാമൂസിനും കയറാൻ പറ്റിയതും മതരാഹിത്യത്തിന്റെ ശക്തമായ പിന്തുണകൊണ്ടു തന്നെയാണ്.
എന്നിട്ടും പീഡോഫീലിയാക്കുകളായ നാമൂസും നദീറും ഒടുവിൽ അഭയം പ്രാപിച്ചത് തങ്ങളുടെ ഇസ്‌ലാം സ്വത്വത്തിനുപിന്നിൽ തന്നെയാണ്.എസ് ഡി പി ഐയും ജമാ തെ ഇസ്‌ലാമിയും ഒളിഞ്ഞും തെളിഞ്ഞും ഇരുവർക്കും തണലൊരുക്കിക്കഴിഞ്ഞു.തീവ്രമുസ്‌ലിം പ്ലാറ്റ്‌ഫോമുകളിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ സെക്സ് മാനിയാക്ക് ആകുവാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.വർഷങ്ങൾക്കുമുൻപ് നടന്ന ആ സംഭവം എന്തുകൊണ്ട് അന്ന് പുറത്തുപറഞ്ഞില്ല എന്ന തൊടുന്യായം ഉയർത്തി നദിയെയും നാമൂസിനെയും ഉത്തമപുരുഷന്മാരാക്കാൻ കീ ബോർഡുകൾ ശബ്ദിച്ചു തുടങ്ങി.
ഇപ്പുറത്ത് തീവ്രതഒട്ടും കുറവില്ല വേണമെങ്കിൽ ഒരല്പം കൂടുതലേ ഉള്ളൂ.ഇ ശ്രീധരൻ ലവ് ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ പരിഹസിച്ച അന്തം കമ്മികളെ ‘മാപ്പിളമാർ നിങ്ങടെ വീടുകളിൽ കയറി കളിതുടങ്ങി’ എന്നത് ആർഷ ഭാരത സംസ്കാരത്തിന്റെ വക്താക്കളുടെ ഏറ്റവും ചെറിയ കമന്റ്.മതരഹിത ജീവിതം എന്ന മാർക്സിയൻ പ്രലോഭനത്തിൽ കുടുങ്ങിയ ഹിന്ദു ഭവനങ്ങളുടെ ശ്രദ്ധക്ക് നിങ്ങളുടെ വീട്ടിൽ കടന്നുവരുന്ന മുസ്‌ലിം യുവാക്കൾ നിങ്ങളുടെ അമ്മയുടെയും സഹോദരിയുടെയും ഭാര്യയുടെയും ശരീരത്തിൽ ഇസ്‌ലാമിക മുദ്രകൾ താഴ്ത്തുമ്പോഴേ നീയൊക്കെ പഠിക്കൂ.ഇങ്ങനെ പോകുന്നു.അതിനിടയിൽ പിണറായി വിജയനെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള കമന്റുകളും വായിക്കുമ്പോഴാണ് ഞെട്ടിപ്പോകുന്നത്.ഒരു ജിഹാദിയെ തന്നെ മരുമകനാക്കിയ പിണറായി ഭരിക്കുമ്പോൾ ഹിന്ദുകുടുംബങ്ങൾക്ക് എങ്ങനെ ഭീതിയില്ലാതെ കഴിയാനാകും.ഇങ്ങനെപോകുന്നു.

Spread the love
English Summary: ALLEGATIONS AGAINST NADI AND NAMOOS--RAISING VOICES IN KHATHAR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick