ഒരു വഞ്ചനാക്കേസില്‍ പ്രമുഖ നടി സണ്ണി ലിയോണിനെ കേരള ക്രൈംബ്രാഞ്ച് ശനിയാഴ്ച കൊച്ചിയില്‍ ചോദ്യം ചെയ്തു. ഒഴിവുകാലം ആസ്വദിക്കുന്നതിനായി കൊച്ചിയില്‍ എത്തിയതായിരുന്നു നടി.
പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയിലായിരുന്നു ചോദ്യം ചെയ്യല്‍. 2019-ല്‍ വാലന്റൈന്‍സ് ദിനാഘോഷത്തില്‍ എത്തുന്നതിനായി സണ്ണി ലിയോണ്‍ 29 ലക്ഷം രൂപ വാങ്ങുകയും പരിപാടിക്ക് വരാതിരിക്കുകയും ചെയ്തു എന്നാണ് പരാതി.

പരിപാടിയുടെ സംഘാടകര്‍ അഞ്ച് തവണ പ്രോഗ്രാം മാറ്റിയതിനാലാണ് തനിക്ക് എത്താന്‍ കഴിയാതിരുന്നതെന്ന് സണ്ണി ലിയോണ്‍ പൊലീസിനോട് പറഞ്ഞു. കരാര്‍ അനുസരിച്ച് നല്‍കാന്‍ വാഗ്ദാനം ചെയ്ത 12.5 ലക്ഷം കൊടുത്തില്ല. പരിപാടി മാറ്റിക്കൊണ്ടിരുന്നതു മൂലം പിന്നീട് തന്റെ തീയതികളുമായി ചേര്‍ന്നു പോയില്ലെന്നും നടി പൊലീസിന് മൊഴി നല്‍കി. സണ്ണി ലിയോണ്‍ വരാതിരുന്നത് ബോധപൂര്‍വ്വമാണെന്ന് പരാതി നല്‍കിയ ഷിയാസ് പറയുന്നു.