Categories
latest news

ഇടതുസര്‍ക്കാരിന് തുടര്‍ ഭരണം കിട്ടുമെന്ന് വീണ്ടും സര്‍വ്വേ ഫലം,
ബംഗാളില്‍ മമത തന്നെ, പുതുച്ചേരിയില്‍ ബി.ജെ.പി.

കേരളത്തില്‍ ഇടതുസര്‍ക്കാരിന് തുടര്‍ ഭരണം കിട്ടുമെന്ന് വീണ്ടും സര്‍വ്വേ ഫലം,
ബംഗാളില്‍ മമത തന്നെ, പുതുച്ചേരിയില്‍ ബി.ജെ.പി.ഭരണം പ്രവചിച്ച് എബിപി-സീവോട്ടര്‍ അഭിപ്രായ സർവ്വേഫലം.

83-91 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തും. യുഡിഎഫ് 47-55 സീറ്റ് നേടുമ്പോള്‍ ബിജെപി 0-2 സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.

thepoliticaleditor

തമിഴ്‌നാട്ടില്‍ യുപിഎ സഖ്യത്തിനാണ് മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്. ഡിഎംകെ, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെടുന്ന സഖ്യം 154- 162 സീറ്റുകള്‍ നേടും. എഐഎഡിഎംകെ, ബിജെപി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം 58-66 സീറ്റുകള്‍ നേടുമെന്ന് പറയുന്നു.

പുതുച്ചേരിയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. 17-21 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഫലം.കോണ്‍ഗ്രസിന് 8-12 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.

അസ്സമില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും സർവ്വേ പറയുന്നു. ആകെ സീറ്റ്-126; ബിജെപി: 68-76 കോണ്‍ഗ്രസ്: 43-76 സീറ്റുകളും മറ്റുള്ളവര്‍ 5-10 സീറ്റുകള്‍

ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തുടര്‍ഭരണം നേടും. 148-164 സീറ്റുകള്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 92-108, സീറ്റുകള്‍ നേടിയേക്കും.കോണ്‍ഗ്രസ്+മറ്റുള്ളവര്‍:31-39

Spread the love
English Summary: ABP SURVEY PREDICTS PINARAYI,MAMATHA, STALIN LED POLITICAL FRONTS WILL COME IN POWER, PUDUCHERI FIRST TIME TO BJP

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick