പുതുക്കിയ നാല് തൊഴില്‍ നിയമങ്ങള്‍ക്ക് ചട്ടങ്ങള്‍ തയ്യാറായി. അവ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തുണ്ടായിരുന്ന 29 കേന്ദ്ര തൊഴില്‍ നിയമങ്ങളും നൂറിലേറെ സംസ്ഥാന നിയമങ്ങളും ലയിപ്പിച്ചാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ നാല് തൊഴില്‍കോഡുകള്‍ കൊണ്ടുവന്നിരിക്കുന്നത്. നിയമങ്ങള്‍ ഏകപക്ഷീയമായാണ് പാസ്സാക്കിയത്. വിശദമായ ചര്്ച്ചയ്ക്കായി സ്റ്റാന്റിങ് കമ്മിറ്റികള്‍ക്കു വിടുകയോ ദേശീയ ട്രേഡ് യൂണിയനുകളുടെ ഭേദഗതികള്‍ അംഗീകരിക്കുകയോ ചെയ്തില്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന ആശയത്തിന് അനുസരിച്ച് തൊഴിലുടമയ്ക്ക് അളവില്ലാത്ത സ്വാതന്ത്ര്യങ്ങള്‍ നല്‍കുകയും അതേസമയം തൊഴിലാളിയില്‍ നി്ന്നും ഒട്ടേറെ അവകാശങ്ങള്‍ എടുത്തു കളയുകയും ചെയ്താണ് ഈ നാല് തൊഴില്‍ കോഡുകളും തയ്യാറാക്കിയിട്ടുള്ളത് എന്ന് ഭരണകക്ഷി യൂണിയനായ ബി.എം.എസിന് പോലും കടുത്ത വിമര്‍ശനം ഉണ്ട്. അവര്‍ പരസ്യമായിത്തന്നെ തൊഴില്‍ നിയമങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു.എന്നാല്‍ പ്രതിപക്ഷട്രേ് യൂണിയനുകള്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകാന്‍ ബി.എം.എസ്. തയ്യാറായില്ല.
വന്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന, വന്‍ ശമ്പളം വാങ്ങുന്ന ആളുകളെ സംബന്ധിച്ച് ഇനി കയ്യില്‍ വാങ്ങാവുന്ന ശമ്പളത്തിന്റെ അളവ് കുറയും എന്നതാണ് കോര്‍പ്പറേറ്റ് തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്വകാര്യ കമ്പനികളില്‍ ശമ്പളം രണ്ടു തരമാണ്. ഒന്ന്, സി.ടി.സി. എന്ന ഓമനപ്പേരുള്ള കോസ്റ്റ് ടു കമ്പനി. അതായത് കമ്പനി ഒരാള്‍ക്ക് നല്കുന്ന ആകെ ശമ്പളം. രണ്ടാമത്തെത്, ടേക്ക് ഹോം സാലറി അഥവാ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കയ്യില്‍ യഥാര്‍ഥത്തില്‍ കിട്ടുന്ന ശമ്പളം. അത് സി.ടി.സി.-യില്‍ നിന്നും എല്ലാ തരം നികുതികളും, പ്രീമിയങ്ങളും, പി.എഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയവയുടെ വിഹിതങ്ങളും പിടിച്ച ശേഷമുള്ളതായിരിക്കും.
പുതിയ തൊഴില്‍ വേതന നിയമം അനുസരിച്ച്, ഒരാളുടെ അടിസ്ഥാന ശമ്പളം അയാളുടെ സി.ടി.സി.യുടെ അമ്പത് ശതമാനത്തിലും കുറയാന്‍ പാടില്ല. അതിനാല്‍ ഇനി മുതല്‍ അടിസ്ഥാന ശമ്പളം കുറച്ചു കാണിക്കാന്‍ പറ്റില്ല. സ്വകാര്യ കമ്പനികള്‍ ചെയ്തിരുന്നത് ജീവനക്കാര്‍ക്ക് നികുതി കുറയ്ക്കാനായി അടിസ്ഥാന ശമ്പളം കുറച്ചു കാണിച്ച് അലവന്‍സുകള്‍ കൂട്ടി നല്‍കുകയായിരുന്നു. അടിസ്ഥാന ശമ്പളം സി.ടി.സി.യുടെ പാതിയെക്കാള്‍ കുറയാന്‍ പാടില്ല എന്ന വ്യവസ്ഥ വരുന്നതോടെ ശമ്പളം കുറച്ചുകാണിക്കുന്ന പതിവ് ഇല്ലാതാവും. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം പി.എഫ്. വിഹിതം അടയ്ക്കണം. ശമ്പളത്തിനനുസരിച്ച് അത്രയും വിഹിതവും പിടിക്കും. ഇതോടെ കയ്യില്‍ കിട്ടുന്ന ശമ്പളത്തുകയുടെ അളവ് കുറയും എന്നാണ് വിലയിരുത്തല്‍. അതേസമയം അടിസ്ഥാന ശമ്പളം സി.ടി.സി.യുടെ 50 ശതമാനത്തില്‍ കൂടുതലായി നിലനില്‍ക്കുന്ന കമ്പനികളിലെ ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ളതില്‍ നിന്നും വലിയ വ്യത്യാസം ടേക്ക് എവേ ഹോം സാലറയില്‍ തുടര്‍ന്നും ഉണ്ടാവില്ല.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
പുതിയ തൊഴില്‍ നിയമങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍, വന്‍ കമ്പനികളില്‍ കയ്യില്‍ കിട്ടുന്ന ശമ്പളം കുറയും
വന്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന, വന്‍ ശമ്പളം വാങ്ങുന്ന ആളുകളെ സംബന്ധിച്ച് ഇനി കയ്യില്‍ വാങ്ങാവുന്ന ശമ്പളത്തിന്റെ അളവ് കുറയും എന്നതാണ് കോര്‍പ്പറേറ്റ് തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024