രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിക്കുമ്പോള്‍ കുറിക്കു കൊള്ളുന്ന ഒരു ചോദ്യവുമായി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി.
ലോകത്തെ എല്ലാ രാജ്യങ്ങളിലും വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കമിടുന്നത് അതാതിടത്തെ ഭരണാധിപര്‍ ആദ്യ ഉപയോക്താവായിക്കൊണ്ടാണ്. അമേരിക്കയില്‍ നിയുക്ത പ്രസിഡണ്ട് ജോ ബൈഡനും വൈസ് പ്രസിഡണ്ട് കമലാ ഹാരിസും കുത്തിവെച്ചു. ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും വാക്‌സിന്‍ സ്വീകരിച്ചു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനായിരുന്നു അവരുടെ ഈ മാതൃകാപരമായ നടപടി. വലിയ വായില്‍ അവകാശവാദം പറയുന്ന മോദി എന്തുകൊണ്ടാണ് ഇന്ത്യയില്‍ സ്വയം വാക്‌സിന്‍ ആദ്യം സ്വീകരിച്ച് മാതൃക കാട്ടാത്തത് എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. എന്തു കൊണ്ടാണ് കേന്ദ്ര ആരോഗ്യമന്ത്രിയും സഹമന്ത്രിമാരുമെല്ലാം വാക്‌സിന്‍ ആദ്യമേ സ്വീകരിക്കാത്തത്.

മൂന്നാം ഘട്ട പരീക്ഷണം പോലും നടത്താതെ ഒരു വാക്‌സിന് അനുമതി കൊടുത്ത മോദി സര്‍ക്കാര്‍ ജനത്തിന് വിശ്വാസം വരാന്‍ ആദ്യം ചെയ്യേണ്ടത് സ്വയം ആ വാക്‌സിന്‍ സ്വീകരിക്കുകയാണെന്നും അഭിപ്രായം ഉയരുന്നു.