Categories
latest news

പുല്‍വാമ കൂട്ടക്കൊലയില്‍ അര്‍മാദിച്ച അര്‍ണബ്…

ബാലാകോട്ട് ആക്രമണത്തെക്കുറിച്ച് മൂന്ന് ദിവസം മുന്‍പേ അര്‍ണബിന് അറിവുണ്ടായിരുന്നു

Spread the love

ടെലിവിഷന്‍ വ്യാജറേറ്റിംഗുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് പോലീസ് റിപ്പബ്ലിക ടി.വി. തലവന്‍ അര്‍ണബ് ഗോസ്വാമിക്കതിരെ ചാര്‍ജ്ജ ചെയ്ത കേസില്‍ നല്‍കിയ കുറ്റപത്രമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. കുറ്റപത്രത്തിലെ 500 പേജുകള്‍ അര്‍ണബിന്റെ വാട്‌സ് ആപ് ചാറ്റുകളാണ്. ടെലിവിഷന്‍ റേററിങ് സ്ഥാപനമായ ബാര്‍ക്-ന്റെ സി.ഇ.ഒ. പാര്‍ത്തോദാസ് ഗുപ്തയുമായുള്ളതാണ് വാട്‌സ്ആപ് ചാറ്റ്.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഈ ചാറ്റുകളിലൂടെ തെളിയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു..

  1. 40 സൈനികര്‍ കൊല്ലപ്പെട്ട 2019 ഫിബ്രവരി 14-ന്റെ പുല്‍വാമ ആക്രമണത്തില്‍ അര്‍ണബ് ആഹ്‌ളാദവാനായിരുന്നു.
  2. ഫിബ്രവരി 24-ന്റെ ബാലാകോട്ട് ആക്രമണത്തെക്കുറിച്ച് മൂന്ന് ദിവസം മുന്‍പേ അര്‍ണബിന് അറിവുണ്ടായിരുന്നു. ആള്‍ട് ന്യൂസ് സ്ഥാപകന്‍ പ്രതീക് സിന്‍ഹ ആണ് ഈ കാര്യം പറയുന്നത്. വലിയൊരു സംഭവം നടക്കാന്‍ പോകുന്നു എന്ന് അര്‍ണബ് പാര്‍ത്തോ ദാസിനോട് പറയുന്നുണ്ട്. പാകിസ്താനു നേരെയുള്ള ആക്രമണമായിരിക്കുമോ എന്ന് ചോദ്യത്തിന് അനുകൂല മറുപടിയാണ് അര്‍ണബ് നല്‍കിയത്. ഇന്ത്യന്‍ സൈന്യം അതീവ രഹസ്യമായി നടത്തിയ ആക്രമണം പുറത്തറിഞ്ഞു എന്നത് സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന സംഗതിയാണ.
  3. 2019 ആഗസ്റ്റ് 5-ന് ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ നടപടി ഉണ്ടാവുമെന്ന് അര്‍ണബിന് നേരത്തെ അറിയാമായിരുന്നു.
    2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ബാലാകോട്ട് ആക്രമണവും തമ്മില്‍ ബന്ധമുണ്ടെന്ന് കാര്യത്തിലേക്കാണ് അര്‍ണബിന്റെ വാട്‌സ് ആപ് ചാറ്റുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദേശീയ സുരക്ഷാ രഹസ്യങ്ങള്‍ പോലും ചോര്‍ന്നത് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററ സമതി രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
Spread the love
English Summary: Republic TV editor-in-chief Arnab Goswami was already aware of the Balakot air strike. This claim has been made by Pratik Sinha, co-founder of Alt News.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick