Categories
world

കാപിറ്റോള്‍ കലാപത്തിലെ ‘ കൊമ്പന്‍’
ജേക്ക് ഏഞ്ചലി പിടിയില്‍

ക്യു അനോണ്‍ ഷാമന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇയാള്‍ യുഎസ് സെനറ്റില്‍ മുഖത്ത് ചായവും തലയില്‍ കൊമ്പുമുള്ള രോമത്തൊപ്പിയും അണിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു

Spread the love

അമേരിക്കയില്‍ ബുധനാഴ്ച നടന്ന കാപിറ്റോള്‍ കലാപത്തിലെ ‘ കൊമ്പന്‍’
ജേക്ക് ഏഞ്ചലി പിടിയില്‍

. ക്യു അനോണ്‍ ഷാമന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇയാള്‍ യുഎസ് സെനറ്റില്‍ മുഖത്ത് ചായവും തലയില്‍ കൊമ്പുമുള്ള രോമത്തൊപ്പിയും അണിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തി വരികയായിരുന്നു.

thepoliticaleditor

ജേക്കബ് ആന്റണി ചാന്‍സ്‌ലി എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. കയ്യില്‍ ആറടി നീളമുള്ള കുന്തവും അതിന്റെ തലക്കല്‍ അമേരിക്കല്‍ പതാകയും കെട്ടിവച്ചാണ് ഇയാളടക്കമുള്ള സംഘം കാപിറ്റോള്‍ ബില്‍ഡിങ്ങിലേക്ക് ജേക്ക് ഏഞ്ജലി അതിക്രമിച്ച് കയറിയത്. ആക്രമത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ എഫ്ബിഐ പൊതു ജനങ്ങളുടെ സഹായവും തേടിയതോടെയാണ് ഇയാള്‍ പിടിയിലായത്.

ജേക്ക് ഏഞ്ജലിക്കൊപ്പം സ്പീക്കര്‍ നാന്‍സി പെലോന്‍സിയുടെ പ്രസംഗ പീഠവുമെടുത്ത് മാറ്റിയ ആളും അറസ്റ്റിലായിട്ടുണ്ട്.

Spread the love
English Summary: the main villain of U.S. capitol strom Jake Eanjeli has been arrested by FBI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick