കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആദ്യ ദിനത്തില്‍ തന്നെ ലക്ഷ്യമിട്ട മുഴുവന്‍ പേരും സ്വീകരിച്ചില്ല. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത് മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് നല്‍കും എന്നായിരുന്നു. എന്നാല്‍ ആദ്യദിനമായ ശനിയാഴ്ച വൈകീട്ട് ആരോഗ്യമന്ത്രാലയം പുറത്തു വിട്ട സാമൂഹ്യമാധ്യമ അറിയിപ്പില്‍ പറയുന്നത് 1,91,181 പേര്‍ മാത്രമാണ് കുത്തിവെപ്പ് എടുത്തത് എന്നാണ്. ഇത് ലക്ഷ്യമിട്ടതിന്റെ 60 ശതമാനം മാത്രമാണ്. കുത്തിവെപ്പു കേന്ദ്രങ്ങളുടെ എണ്ണത്തില്‍ 350 കേന്ദ്രങ്ങള്‍ കൂട്ടിയിട്ടും വൈകീട്ട് 7.45-നു കിട്ടിയ കണക്കനുസരിച്ചാണ് ആരോഗ്യമന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുള്ളത്.
അതൊടൊപ്പം വന്നിട്ടുള്ള മറ്റൊരു വാര്‍ത്ത, മൂന്നാംഘട്ട ട്രയല്‍ നടത്തി സുരക്ഷിതമെന്ന് കണ്ടെത്തിയിട്ടില്ലാത്ത കൊവാക്‌സിന്‍ എന്ന മരുന്ന് സ്വീകരിക്കാനും നല്‍കാനും തയ്യാറല്ലെന്നും കൊവിഷീല്‍ഡ് വാക്‌സിന്‍ മതിയെന്നും ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടിരിക്കയാണ്.