സോളാര്‍ പിഢനക്കേസ് സി.ബി.ഐ.ക്കു വിട്ട പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖിന്റെ ഫേസ് ബുക്ക് കുറിപ്പ്. സി.പി.എമ്മിനെ പ്രതികൂലമായി ബാധിക്കുന്ന പ്രമാദമായ കേസുകളൊന്നും സി.ബി.ഐ.ക്കു വിടാന്‍ സമ്മതിക്കാതെ, പെരിയ കേസിലുള്‍പ്പെടെ സി.ബി.ഐ. അന്വേഷണം ഇല്ലാതാക്കാന്‍ കോടിക്കണക്കിനു രൂപ വക്കീല്‍ഫീസായി കൊടുത്ത സര്‍ക്കാര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ നടത്തുന്ന നീക്കത്തെയാണ് സിദ്ദിഖ് പരിഹസിക്കുന്നത്.
പാവാട എന്ന സിനിമയുടെ പോസ്റ്റര്‍ ഉള്‍പ്പെടെ വെച്ചാണ് ഫേസ് ബുക്കില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ രൂപം….
ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാൻ പാടില്ല. ഖജനാവിൽ നിന്ന് കോടികൾ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും.ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട് കേൾക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട് കേൾക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛനമ്മമാർ പറഞ്ഞിട്ട് കേൾക്കാത്ത മുഖ്യമന്ത്രി… വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേൾക്കാത്ത മുഖ്യമന്ത്രി…പാവാട ഒരു നല്ല സിനിമയാണു…