ഡല്‍ഹിയില്‍ ജനുവരി 26-ന് കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ച ട്രാക്ടര്‍ പരേഡ് പൊലീസ് അനുവദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കര്‍ഷകര്‍ പുറത്തുവിട്ടതിനു പിറകെ പൊലീസിന്റെ വ്യത്യസ്ത വിശദീകരണവും എത്തി. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും ട്രാക്ടര്‍ മാര്‍ച്ചിന്റെ റൂട്ട് രേഖാമൂലം തന്നാല്‍ പരിശോധിച്ച് തീരുമാനിക്കും എന്നാണ് പൊലീസ് ഭാഷ്യം.
പൊലീസ് അനുവദിക്കുന്നത് സിങ്ഖു അതിര്‍ത്തി മുതല്‍ ഖാര്‍ഖൗഡ വരെയുള്ള 63 കിലോമീറ്റര്‍ ദൂരം അനുവദിക്കാം എന്നാണ്. എന്നാല്‍ കര്‍ഷകര്‍ തങ്ങള്‍ 100 കിലോമീറ്റര്‍ ദൂരത്തില്‍ പരേഡ് നടത്തുമെന്നാണ് അറിയിക്കുന്നത്. മാത്രമല്ല, റൂട്ടും വ്യത്യസ്തമാണ്. ഇതാണ് പൊലീസ് തീരുമാനം പറയാത്തത്.
സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറയുന്നത് കര്‍ഷകര്‍ ജനുവരി 26-ന് ഡെല്‍ഹിയില്‍ പ്രവേശിക്കും എന്നാണ്. ബാരിക്കേഡുകള്‍ തകര്‍ക്കും. മൂന്ന് അതിര്‍ത്തികളില്‍ നിന്നും പരേഡ് ആരംഭിക്കാനാണ് കര്‍ഷകരുടെ ഉദ്ദേശ്യം. ഖാസിപൂര്‍, സിങ്ഖു, തി്ക്രി എന്നീ അതിര്‍ത്തികളില്‍ നിന്നാണ് ട്രാക്ടര്‍ പരേഡ് തുടങ്ങുക. ഒരു ലക്ഷം ട്രാക്ടറുകള്‍ പരേഡില്‍ അണിനിരക്കും.