മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകം ദ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് ഒരു മാസം മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞത് പുസ്തകത്തിലെ പരാമര്‍ശത്തെ ചൊല്ലി പ്രണബിന്റെ മകളും മകനും തമ്മില്‍ നടന്ന വാഗ്വാദവും വിവാദവും കൊണ്ടായിരുന്നു. എന്നാല്‍ ഓര്‍മക്കുറിപ്പിന്റെ നാലാം ഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പറ്റിയുള്ള നിശിത വിമര്‍ശനം കൊണ്ട് വീണ്ടും വാര്‍ത്തയില്‍ ഇടം നേടുന്നു.
പ്രണബ് പറയുന്ന പ്രധാന കാര്യങ്ങള്‍…

- നോട്ട് നിരോധനം കൊണ്ട് ലക്ഷ്യം നേടിയില്ല. രാഷ്ട്രപതി എന്ന നിലയില്‍ തന്നെ നേരത്തെ അറിയിക്കാതെയായിരുന്നു പ്രഖ്യാപനം. പിന്നീടാണ് മോദി തന്നെ നേരില്‍ കണ്ട് പിന്തുണ തേടിയത്.
- ലാഹോറിലേക്ക് മോദി അപ്രതീക്ഷിതമായി നടത്തിയ സന്ദര്‍ശനം അനാവശ്യമായിരുന്നു.
- പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ മോദിയുടെ പിടിപ്പുകേട് വ്യക്തമാണ്.
- താന്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കില്‍ 2014-ല്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമായിരുന്നില്ല.
- മമതാ ബാനര്‍ജിയെ കോണ്‍ഗ്രസ് ഒപ്പം നിര്‍ത്തണമായിരുന്നു