Categories
kerala

കുറഞ്ഞ ശമ്പളം 23,000 കൂടിയത് 1,66,800… റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

2019 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യം ശമ്പളപരിഷ്‌കരണത്തിന് വേണമെന്നും ശുപാര്‍ശയുണ്ട്.

Spread the love

കേരളത്തിന്റെ 11-ാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കുറഞ്ഞ ശമ്പളം 23,000 രൂപയാക്കണമെന്നാണ് ശുപാര്‍ശ. കൂടിയത് 1,66,800 രൂപയും. ഇന്‍ക്രിമെന്റ് കുറഞ്ഞത് 700, കൂടിയത് 3400 രൂപ. 2019 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യം ശമ്പളപരിഷ്‌കരണത്തിന് വേണമെന്നും ശുപാര്‍ശയുണ്ട്.

വീട്ട് വാടക അലവന്‍സ് (എച്ച്.ആര്‍.എ) കോര്‍പറേഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 8, 6 എന്നിങ്ങനെയും പഞ്ചായത്ത് പ്രദേശങ്ങളില്‍ 4 ശതമാനവും നല്‍കാന്‍ ശുപാര്‍ശയുണ്ട്. ഇതനുസരിച്ച് കുറഞ്ഞ എച്ച്ആര്‍എ 1200 രൂപയും കൂടിയ എച്ച്ആര്‍എ 10000 രൂപയും ആകും. എച്ച് ആര്‍എ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കി.

thepoliticaleditor

ഇക്കൊല്ലം വിരമിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സര്‍വീസ് നീട്ടി നല്‍കണമെന്നും ശുപാര്‍ശയുണ്ട്. ഇതനുസരിച്ച് ഇരുപതിനായിരത്തോളം പേരുടെ വിരമിക്കല്‍ വൈകിപ്പിച്ചുകൊണ്ട് 5700 കോടി രൂപയുടെ ചെലവ് നീട്ടിവെക്കാനാണ് ശുപാര്‍ശ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ട്.

വില്ലേജ് ഓഫീസര്‍മാര്‍ക്ക് 1500 രൂപ സ്‌പെഷല്‍ അലവന്‍സ് ആയി നല്‍കാന്‍ ശുപാര്‍ശയുണ്ട്. ആരോഗ്യവകുപ്പില്‍ പാരാ മെഡിക്കല്‍ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കാനും വര്‍ധന ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

പെന്‍ഷന്‍ ഗ്രാറ്റുവിറ്റി തുക സീലിങ് 14 ലക്ഷത്തില്‍നിന്ന് 17 ലക്ഷമാക്കാന്‍ ശുപാര്‍ശയുണ്ട്. 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 1000 രൂപ അധിക ബത്തയായി നല്‍കാന്‍ ശുപാര്‍ശ. കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 83,400 രൂപയും ആയിരിക്കും.

പെന്‍ഷന്‍ കണക്കാക്കുന്ന രീതിയില്‍ മാറ്റമുണ്ട്. നിലവില്‍ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കുന്നതിന് പകരം, അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കും. കുടുംബ പെന്‍ഷന്‍ വാങ്ങുന്ന മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പൂര്‍ണമായ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കുന്നതിനും മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും 40 ശതമാനം ശമ്പളത്തോടുകൂടി പരമാവധി ഒരു വര്‍ഷം വരെ അവധി അനുവദിക്കാനും ശുപാര്‍ശയുണ്ട്. പിതൃത്വ അവധി 10 ല്‍നിന്ന് 15 ദിവസമാക്കാനും ശുപാര്‍ശ.

പാര്‍ട്ട് ടൈം, കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500, കുറഞ്ഞ ശമ്പളം 22,970 എന്നിങ്ങനെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ ഭാഗമായി സര്‍ക്കാരിന് 4810 കോടി രൂപ അധികബാധ്യത ഉണ്ടാകും.

അടുത്ത ശമ്പള പരിഷ്‌കരണം 2026 ജനുവരിയില്‍ നടക്കാന്‍ സാധ്യതയുള്ള കേന്ദ്ര ശമ്പള പരിഷ്‌കരണത്തിനു ശേഷമേ നടത്താവൂ എന്നും ശുപാര്‍ശയുണ്ട്.

Spread the love
English Summary: Eleventh pay revision commission of kerala state submitted its final proposals to the government on friday.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick