നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യംചെയ്തശേഷം വിട്ടയച്ചു.
കസ്റ്റംസിനെതിരെ രാജു എബ്രഹാം അവകാശലംഘന നോട്ടീസ് നൽകി. മാധ്യമങ്ങളിലൂടെസ്പീക്കറെയും സഭയെയും അവഹേളിച്ചതിനാണ് അവകാശ ലംഘനം’
ഏഴ് മണിക്കുശേഷം ചോദ്യംചെയ്യൽ പൂർത്തിയായതിനെ തുടർന്ന് അയ്യപ്പനെ കസ്റ്റംസിന്റെ വാഹനത്തിലാണ് പുറത്തേക്ക് കൊണ്ടുപോയത്.
അദ്ദേഹം ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും കസ്റ്റംസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയെന്നുമാണ് പുറത്തുവരുന്ന വിവരം.
മൊഴി കസ്റ്റംസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമോ എന്നകാര്യം വ്യക്തമല്ല.
തിരുവനന്തപുരത്തെ ഫ്ളാറ്റിൽവച്ച് സ്പീക്കർ ഡോളർ അടങ്ങിയ ബാഗ് കൈമാറിയെന്നും അത് യുഎഇ കോൺസിലേറ്റിൽ ഏൽപ്പിക്കാൻ നിർദ്ദേശം നൽകിയെന്നും സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തത്.