Categories
kerala

എം.വി.ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, അടുത്ത രണ്ടുദിവസം നിര്‍ണായകം

ചെന്നൈയിലെ പ്രമുഖ ഇൻഫെക്‌ഷൻ കൺട്രോൾ സ്പെഷലിസ്റ്റ്‌ ഡോ. റാം സുബ്രഹ്‌മണ്യവുമായി ചർച്ച നടത്തി. പുതിയ ചില മരുന്നുകള്‍ നല്‍കി.

Spread the love

കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിലായ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി.ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി മെഡിക്കല്‍ ബോര്‍ഡിന്റെ ചൊവ്വാഴ്ച വൈകീട്ടത്തെ വിലയിരുത്തല്‍. എന്നാല്‍ അടുത്ത രണ്ടുദിവസം നിര്‍ണായകമാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണവിധേയമായിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും വന്ന ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ധരുടെ സംഘം ജയരാജനെ നിരീക്ഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇൻഫെക്‌ഷൻ കൺട്രോൾ സ്പെഷലിസ്റ്റ്‌ ഡോ. റാം സുബ്രഹ്‌മണ്യവുമായി മെഡിക്കൽ ബോർഡ്‌ ജയരാജന്റെ ആരോഗ്യസ്ഥിതി ചർച്ച നടത്തുകയും നിലവിലെ ചികിത്സ തുടരുന്നതിനൊപ്പം പുതിയ മരുന്നുൾപ്പടെ ചികിത്സയിൽ ക്രമീകരണങ്ങൾ വരുത്തുകയുമുണ്ടായി.
മെഡിക്കല്‍ ബുള്ളറ്റിന്റെ പൂര്‍ണ രൂപം :

thepoliticaleditor

26/01/2021, വൈകീട്ട്‌ 4.30 മണി

കണ്ണൂർ (പരിയാരം) : കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രി ഐ സി യുവിൽ ചികിത്സയിൽ കഴിയുന്ന ശ്രീ എം വി ജയരാജന്റെ ആരോഗ്യനിലയിൽ ഇന്നലെ വൈകീട്ടോടെ ഉണ്ടായ നേരിയ പുരോഗതി തുടരുന്നതായി അൽപം മുമ്പ്‌ ചേർന്ന പ്രത്യേക മെഡിക്കൽ ബോർഡ്‌ യോഗം വിലയിരുത്തി. കോവിഡ്‌ ന്യുമോണിയ ആയതിനാൽ ഗുരുതരാവസ്ഥ കണക്കാക്കി ചികിത്സയും കടുത്ത ജാഗ്രതയും തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്‌. രക്തത്തിൽ ഓക്സിജന്റെ അളവ്‌ കുറഞ്ഞതിനാൽ സി -പാപ്പ്‌ വെന്റിലേറ്ററിന്റെ സഹായത്തോടെ അത്‌ സാധാരണ നിലയിലേക്ക്‌ ക്രമീകരിച്ചിട്ടുണ്ട്‌. അടുത്ത രണ്ടുദിവസത്തെ ആരോഗ്യപുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ്‌ അറിയിച്ചു.

തിരുവനന്തപുരത്ത്‌ നിന്നെത്തിയ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ. സന്തോഷ്‌ കുമാർ എസ്‌.എസ്‌, ഡോ അനിൽ സത്യദാസ്‌ എന്നിവർ പരിയാരത്തെ മെഡിക്കൽ സംഘത്തിനൊപ്പം ഇന്നും ശ്രീ ജയരാജനെ പരിശോധിക്കുകയുണ്ടായി. തുടർന്ന് നടന്ന മെഡിക്കൽ ബോർഡ്‌ യോഗത്തിലും അവർ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇൻഫെക്‌ഷൻ കൺട്രോൾ സ്പെഷലിസ്റ്റ്‌ ഡോ. റാം സുബ്രഹ്‌മണ്യവുമായി കണ്ണൂർ മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാളും മെഡിക്കൽ ബോർഡ്‌ ചെയർമാനുമായ ഡോ കെ എം കുര്യാക്കോസ്‌, ആശുപത്രി സൂപ്രണ്ട്‌ ഡോ. കെ സുദീപ്‌, ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ സന്തോഷ്‌, ഡോ അനിൽ സത്യദാസ്‌ എന്നിവർ ചേർന്ന് ശ്രീ ജയരാജന്റെ ആരോഗ്യസ്ഥിതി ചർച്ച നടത്തുകയും നിലവിലെ ചികിത്സ തുടരുന്നതിനൊപ്പം പുതിയ മരുന്നുൾപ്പടെ ചികിത്സയിൽ ക്രമീകരണങ്ങൾ വരുത്തുകയുമുണ്ടായി. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ എന്നിവർ ആശുപത്രി അധികൃതരെ വിളിച്ച്‌, ശ്രീ ജയരാജന്റെ ആരോഗ്യസ്ഥിതി വിശദമായി അന്വേഷിച്ചു. തിരുവനന്തപുരത്തുനിന്നെത്തിയ മെഡിക്കൽ സംഘം രണ്ട്‌ ദിവസം കൂടി ആശുപത്രിയിൽ തങ്ങുമെന്നും മെഡിക്കൽ ബോർഡ്‌ ചെയർമാൻ അറിയിച്ചു.

Sd/-
ചെയർമാൻ
മെഡിക്കൽ ബോർഡ്‌
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌

Spread the love
English Summary: A slight progress in the health condition of cpm leader m.v. jayarajan who is suffering from kovid and neumonia. specialist group of doctors were contineously monitering his condition and some new medicines were given under the advise of dr. ram subrahmanian, chennai.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick