Categories
social media

മന്ത്രി നമശ്ശിവായം രാജിവെച്ചു, 27-ന് ബി.ജെ.പി.യില്‍ ചേരും

മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടാനുളള കാരണം. നമശ്ശിവായത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പുതുച്ചേരി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്

Spread the love

പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമന്‍ നമശ്ശിവായം രാജിവെച്ചു. 27-ന് നമശ്ശിവായം ബി.ജെ.പി.യില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നമശ്ശിവായത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പുതുച്ചേരി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടുന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

thepoliticaleditor

നാലര വര്‍ഷമായി ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നമശ്ശിവായം പറഞ്ഞു. നാല്‍പത് അംഗ പിസിസി ഭാരവാഹികളുടെ പട്ടിക നേതൃത്വത്തിന് കൊടുത്തിട്ട് അത് നടപ്പാക്കാന്‍ പോലും കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കുകയാണെന്ന് നമശ്ശിവായം മാധ്യമങ്ങളോട് പറഞ്ഞു.

Spread the love
English Summary: congress minister of puduchery cabinet resigns from party and decided to join bjp.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick