Categories
latest news

റിപ്പബ്ലിക് ദിന സന്ദേശത്തില്‍ കര്‍ഷകരെപ്പററി രാഷ്ട്രപതി എന്തെങ്കിലും പറഞ്ഞോ…വായിക്കുക

സമരം ചെയ്യുന്ന കര്‍ഷകലക്ഷങ്ങളെയോ അവരുടെ ആവശ്യങ്ങളെയോ രാഷ്ട്രപതിക്ക് പരാമര്‍ശിക്കാന്‍ മനസ്സും ഉണ്ടായില്ല

Spread the love

തിങ്കളാഴ്ച വൈകീട്ട് ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിന സായാഹ്നത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നല്‍കിയ ബഹുമതികള്‍ക്ക് കണക്കില്ല. എന്നാല്‍ 60 ദിവസത്തിലധികമായി ഡെല്‍ഹി അതിര്‍ത്തികളിലെ പാതയോരങ്ങളില്‍ ഇച്ഛാശക്തിയോടെ സമരം ചെയ്യുന്ന കര്‍ഷകലക്ഷങ്ങളെയോ അവരുടെ ആവശ്യങ്ങളെയോ രാഷ്ട്രപതിക്ക് പരാമര്‍ശിക്കാന്‍ മനസ്സും ഉണ്ടായില്ല.
കര്‍ഷകരെ സല്യൂട്ട് ചെയ്യുന്നതായി പറഞ്ഞ രാഷ്ട്രപതി അവരാണ് സ്വയംപര്യാപ്ത ഇന്ത്യയെ ഉണ്ടാക്കിയെടുത്തത് എന്നു പറഞ്ഞു. രാജ്യം മുഴുവനായും കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു എന്ന് പറയാനും റാംനാഥ് കോവിന്ദ് മടിച്ചില്ല.
ഇന്ത്യയുടെ നാനാത്വത്തെ എടുത്തുപറയാന്‍ രാഷ്ട്രപതി തുനിഞ്ഞതും കൗതുകമുണര്‍ത്തി. നാനാത്വമുണ്ടെങ്കിലും ഇന്ത്യ ഏകമാണ്. വിവിധ മതങ്ങളുടെ ഉല്‍സവങ്ങള്‍ ആഘോഷിക്കപ്പെടുന്നു. ദേശീയോല്‍സവങ്ങളും കൊണ്ടാടപ്പെടുന്നു. ഭരണഘടനയുടെ മൂല്യങ്ങളെപ്പറ്റിയും രാഷ്ട്രപതി എടുത്തു പറഞ്ഞത് ശ്രദ്ധേയമായി. സൈനികരുടെ ധീരതയെയും അദ്ദേഹം പ്രശംസിച്ചു. ചൈനീസ് അതിര്‍ത്തിയായ ഗല്‍വാന്‍ താഴ് വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ധീരമായി പൊരുതിയ ജവാന്‍മാരെ രാഷ്ട്രപതി അനുസ്മരിച്ചു.
കൊവിഡ് പ്രതിരോധത്തില്‍ രാജ്യം നടത്തിയ മുന്നേറ്റങ്ങള്‍ പരാമര്‍ശിച്ച രാഷ്ട്രപതി വാക്‌സിന്‍ പദ്ധതിയെയും പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

Spread the love
English Summary: president's speech to the nation on the eve of republic day hails indian farmers's services to the country.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick