കേന്ദ്രസര്‍ക്കാര്‍ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും പൊതു പ്രവര്‍ത്തകരൊന്നും പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടില്ല.
ഗായിക കെ.എസ്.ചിത്രയ്ക്ക് പദ്മഭൂഷണും ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന്‍ മാധവന്‍ നമ്പ്യാര്‍, എഴുത്തുകാരന്‍ ബാലന്‍ പൂതേരി, തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.കെ. രാമചന്ദ്രപുലവര്‍, ഡോ. ധനഞ്ജയ് സുധാകര്‍ എന്നിവര്‍ക്ക് പദ്മശ്രീയും ലഭിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നും സാഹിത്യകാരന്‍ ചന്ദ്രശേഖര കമ്പാര്‍-ക്ക് പദ്മഭൂഷണും ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണും സമ്മാനിക്കും.
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് പദ്മവിഭൂഷണ്‍ നല്‍കും. പദ്മഭൂഷണ്‍ കിട്ടിയവരില്‍ രാഷ്ട്രീയ നേതാക്കളോ പൊതുരംഗത്തുള്ളവരോ ആയ തരുണ്‍ ഗോഗോയ്, രാംവിലാസ് പാസ്വാന്‍(മരണാനന്തരം), കല്‍ബേ സാദിഖ്, കേശുഭായ് പട്ടേല്‍(മരണാനന്തരം), സുമിത്ര മഹാജന്‍, തര്‍ലോചന്‍ സിങ് എന്നിവര്‍ ഉണ്ട്.