തിരുവനന്തപുരത്തെ നേമം നിയമസഭാമണ്ഡലം കേരളത്തിന്റെ ഗുജറാത്താണെന്നും അവിടെ ബി.ജെ.പി.ക്ക് വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. അതേസമയം ഈ അഭിപ്രായം നേമത്തെ ജനങ്ങളെ അവഹേളിക്കലാണെന്നും നേമം യു.ഡി.എഫ്. തിരിച്ചുപിടിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
നേമത്താണ് കേരളത്തിലെ ആദ്യത്തെ ബി.ജെ.പി. എം.എല്‍.എ. ആയി മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഒ.രാജഗോപാല്‍ ജയിച്ചത്. നേമത്ത് വീടെടുത്ത് താമസം തുടങ്ങിയതോടെ കുമ്മനം അടുത്ത സ്ഥാനാര്‍ഥിയാവും എന്നും അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ പാര്‍ടി അങ്ങിനെ തീരുമാനം എടുത്തിട്ടില്ലെന്ന് കുമ്മനം പറഞ്ഞു. എങ്കിലും അതിനുള്ള സാധ്യത അദ്ദേഹം വരികള്‍ക്കിടയിലൂടെ നല്‍കുകയും ചെയ്തു. പാര്‍ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് കുമ്മനത്തിന്റെ പ്രതികരണം.