റഷ്യ വികസിപ്പിച്ച സ്പുട്‌നിക്-വി വാക്‌സിന്‍ കുത്തിവെക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ വാക്‌സിന്‍ നിര്‍മ്മാതാക്കളും ശാസ്ത്രജ്ഞരും ലോകത്തിന് നല്‍കിയ ഒരു മുന്നറിയിപ്പ് മദ്യപാനികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കയാണ്. കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ മദ്യപിക്കാന്‍ പാടില്ല എന്നതാണ് മുന്നറിയിപ്പ്. മദ്യം ഭക്ഷണത്തിന്റെ ഭാഗമായിത്തന്നെ ഉപയോഗിക്കുന്ന റഷ്യക്കാരും യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരും ഇത് കേട്ട് ഞെട്ടിയിരിക്കയാണ്.
കൊവിഡ് പ്രതിരോധത്തിന് ആല്‍ക്കഹോള്‍ ഫലപ്രദം എന്ന് വിചാരിച്ച് മദ്യപാനം നിര്‍ത്താത്ത കോടിക്കണക്കിനു ഇന്ത്യക്കാരും രസകരമായ ആശങ്കയിലാണ്.
ഇതു സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങള്‍ ഇവയാണ്…
- കൊവിഡ് വാക്‌സിന്‍ മാത്രമല്ല, ഏത് വാക്‌സിനേഷനു ശേഷവും ഉടനെ മദ്യം ഉപയോഗിക്കുന്നത് ദോഷമാണ്. 2012-ല്‍ സ്വീഡനില്‍ വാക്‌സിന് വൈന്‍ എന്ത് ദോഷം ചെയ്യും എന്ന പഠനം നടന്നു. അതില്‍ തെളിഞ്ഞത് ഇതായിരുന്നു- വാക്‌സിന്‍ എടുത്തവര്‍ക്കും പ്രതിരോധ സൂചനകള്‍ ഇല്ല.
- സ്പുട്‌നിക് വാക്‌സിന് വികസിപ്പിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിലെ റഷ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്, 300 മില്ലി വോഡ്ക ശരീരത്തിലെ ആന്റിബോഡി നിര്‍മ്മിക്കപ്പെടുന്നതിനെ ക്ഷീണിപ്പിക്കുന്നു എന്നാണ്. വൈറസിനെതിരായ ആന്റിബോഡി നിര്‍മ്മിക്കാനായി എടുക്കുന്ന വാക്‌സിന്റെ ഫലം മദ്യം ഉപയോഗത്തോടെ ഇല്ലാതാവും എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എല്ലാ വാക്‌സിനും ഇത് ബാധകമാണ്.
- അതേസമയം, വാക്‌സിന്‍ എടുത്തവര്‍ പിന്നീട് ഒരിക്കലും മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്ന് സ്പുട്‌നിക് വാക്‌സിന് വികസിപ്പിച്ച ശാസ്ത്രജ്ഞന്‍ ഡോ. ഗിന്‍സ് ബര്‍ഗ് വിശദീകരിക്കുന്നു. മിതമായ ഉപയോഗം ആവാമെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ വാക്‌സിന്‍ ഡോസുകള്‍ ഓരോന്നും സ്വീകരിച്ചതിനു ശേഷവും ആദ്യ മൂന്നു ദിവസം മദ്യം ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ ഫലം ഇല്ലാതാവും എന്നു മാത്രമാണ് ഡോ. ഗിന്‍സ്ബര്‍ഗിന്റെ ട്വീറ്റ്.