കൊവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് രാജ്യവ്യാപകമായി ജനുവരി 16-ന് തുടങ്ങുമെന്ന് സൂചന ലഭിച്ചതായി മാധ്യമറിപ്പോര്‍ട്ട്. ജനുവരി 11-ന് പ്രധാനമന്ത്രി രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. വാക്‌സിന്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന നടപടിക്ക് രണ്ടു ദിവസത്തിനകം തുടക്കം കുറിക്കും.
ആദ്യഘട്ടത്തില്‍ മൂന്നു കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ആദ്യം കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക്, പിന്നീട് 50 വയസ്സിന് മുകളിലുള്ളവര്‍ക്ക്, അതിനു ശേഷം 50 വയസ്സിന് താഴെ എന്നാല്‍ വിവിധ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് എന്നീ ക്രമത്തിലായിരിക്കും വാക്‌സിന്‍ നല്‍കുക.
കൊവിഷീല്‍ഡ് വാക്‌സിന്‍ ആണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. ഇതിന് നല്ല ഫലം കിട്ടുന്ന വാക്‌സിന്‍ ആണെന്നാണ് നിഗമനം. പിന്നാലെ കൊവാക്‌സിനും എത്തിയേക്കും. അതിന്റെ ട്രയല്‍ പൂര്‍ത്തിയായിട്ടില്ല.