കൊവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്ന നടപടി ഒന്നോ രണ്ടോ ദിവസത്തിനകം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കം തുടങ്ങി.
വ്യോമസേനയുടെയും ഒപ്പം സ്വകാര്യ വിമാനങ്ങളുടെയും സേവനം വാക്‌സിന്‍ അയക്കാന്‍ ഉപയോഗിക്കും. വാണിജ്യ വിമാന സര്‍വ്വീസുകളെയാണ് കൂടുതലും ആശ്രയിക്കുക. അരുണാചല്‍ പ്രദേശ്, ലഡാക്ക് തുടങ്ങിയ വാണിജ്യസര്‍വ്വീസുകള്‍ ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വ്യോമസേനയായിരിക്കും വാക്‌സിന്‍ എത്തിക്കുക.
24 മണിക്കൂര്‍ നേരം വിമാനത്തില്‍ സുരക്ഷിതമായി വാക്‌സിന്‍ സൂക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ട്.
ജനുവരി 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചിരിക്കയാണ്. ഈ യോഗം കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച അന്തിമ പ്രഖ്യാപനത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന.
ലോകത്ത് കൊവിഡ് വാക്‌സിനേഷന്‍ അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ പതിനാറ് രാജ്യങ്ങളില്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യ ഇപ്പോള്‍ കൊവിഡ് ബാധയുടെ നിരക്കില്‍ വളരെ കുറവ് വന്ന രാജ്യമായി മാറിക്കഴിഞ്ഞു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ 13-ാം സ്ഥാനത്തേക്ക് എത്തിയത് രാജ്യത്തിന് ആശ്വാസമായിട്ടുണ്ട്.