കേരളത്തില്‍ കൊവിഡ് ബാധ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് വീണ്ടും കഴിഞ്ഞ വര്‍ഷത്തെ പോലെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് രംഗത്തിറങ്ങുന്നു. ഫെബ്രുവരി പത്ത് വരെ കൊവിഡ് നിയന്ത്രണത്തിനായി രംഗത്തിറങ്ങാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് നിയന്ത്രിക്കാന്‍ യുക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള വിവേചനാധികാരവും നല്‍കിയാണ് ഉത്തരവ്.
കേരളത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് പൊലീസിനെ ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൊതുസ്ഥലങ്ങളില്‍ ജനങ്ങളെ നിയന്ത്രിച്ചിരുന്നത്. ഇതിനായി പൊലീസിന് വ്യാപകമായ അധികാരങ്ങള്‍ അന്ന് നല്‍കുകയുണ്ടായി. പൊലീസ് ഇത് കര്‍ക്കശമായി പ്രയോഗിക്കുകയും പലയിടത്തും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരികയും ചെയ്തു. എങ്കിലും അക്കാലത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ വെച്ചു മാത്രമല്ല, ലോകത്തില്‍ തന്നെ കേരളം കൊവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടി ശ്രദ്ധ നേടിയിരുന്നു.