ഡ്രാഗൺ ഫ്രൂട്ടിനെ ഗുജറാത്ത് സർക്കാർ ‘കമലം’ എന്ന് പുനർനാമകരണം ചെയ്യാനൊരുങ്ങുന്നു. ഡ്രാഗൺ എന്ന പദത്തിന് പഴവുമായി ചേർച്ചയില്ലെന്നും താമരപ്പൂവിനോടാണ് ഡ്രാഗൺ ഫ്രൂട്ടിന് കൂടുതൽ രൂപസാദൃശ്യമുള്ളതെന്നും വിശദമാക്കി പേരുമാറ്റത്തെ കുറിച്ച് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. താമരയുടെ സംസ്കൃതനാമമാണ് കമലം.
ഗുജറാത്തിലെ കച്ച്, നവ്സാരി എന്നിവടങ്ങളിലെ കർഷകർ കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി വൻതോതിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്തു വരികയാണ്. സംസ്ഥാന ബിജെപി ഓഫീസിന് നേരത്തെ തന്നെ ‘കമലം’ എന്ന് പേര് നൽകിയിരുന്നു. കമലം എന്ന പേരിന്റെ പേറ്റന്റിനായി സംസ്ഥാനസർക്കാർ അപേക്ഷിച്ചിട്ടുണ്ട്.