Categories
kerala

സര്‍ക്കാരിന്റെ നേട്ടവും കേന്ദ്രവിരുദ്ധ നയവും മുഴുവന്‍ ഗവര്‍ണര്‍ വായിച്ചു, വിവാദം കൊതിച്ചവര്‍ നിരാശരായി

സര്‍ക്കാരിനോടല്ല പ്രതിപക്ഷത്തോടാണ് മുന്‍ കോണ്‍ഗ്രസുകാരനായ ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചത് എന്നതും കൗതുകമായി. പ്രസംഗം തടസ്സപ്പെടുത്തിയതിലായിരുന്നു ഗവര്‍ണറുടെ അതൃപ്തി

Spread the love

പതിനാലാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വിവാദമാകുമെന്ന് വിചാരിച്ചത് വെറുതെയായി. കേന്ദ്രസര്‍ക്കാരിനെതിരെ കാര്‍ഷിക നയം സംബന്ധിച്ചും ഇന്ധന വിലക്കയറ്റം സംബന്ധിച്ചുമുള്ള പരാമര്‍ശങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ വായിച്ച ഗവര്‍ണര്‍ വിവാദം കൊതിച്ചവരെയെല്ലാം നിരാശരാക്കിയെന്നതാണ് കൗതുകകരമായത്. പൗരത്വനിയമഭേദഗതിയെപ്പറ്റി ഒരിക്കല്‍ നയപ്രഖ്യാപന പ്രസംഗത്തിലുള്ള ഭാഗം വായിക്കാതെ വിട്ട ഗവര്‍ണര്‍ ഇത്തവണ കാര്‍ഷിക നിയമവിരുദ്ധ പരാമര്‍ശവും ഇതേ രീതിയില്‍ അവഗണിക്കുമെന്ന് ധരിച്ചിരുന്നവരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഇത്തവണത്തെ പ്രസംഗം. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ ആ്ദ്യദിനം ബഹിഷ്‌കരിച്ചതോടെ ചിത്രം പൂര്‍ണമായി. സര്‍ക്കാരിനോടല്ല പ്രതിപക്ഷത്തോടാണ് മുന്‍ കോണ്‍ഗ്രസുകാരനായ ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചത് എന്നതും കൗതുകമായി. പ്രസംഗം തടസ്സപ്പെടുത്തിയതിലായിരുന്നു ഗവര്‍ണറുടെ അതൃപ്തി.

ബി.ജെ.പി.ക്കാരനായ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ വായിക്കില്ല എന്നായിരുന്നു പലരുടെയും വിശ്വാസം. അത്തരത്തില്‍ ചര്‍ച്ചകളും കൊഴുത്തു.
എന്നാല്‍ അതൊക്കെ അസ്ഥാനത്തായി.

thepoliticaleditor

ഗവര്‍ണര്‍ വായിച്ച കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍…

  1. കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്കും ഇടനിലക്കാര്‍ക്കും മാത്രം ഗുണകരം. കേരളത്തെ ബാധിക്കും. കാര്‍ഷിക സമരം മഹത്തായ ചെറുത്തു നില്‍പാണ്.
  2. കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചു.
  3. പൗരത്വനിയമഭേദഗതി പാസ്സാക്കിയ വേളയില്‍ മതേതരത്വം സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങി
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick