Categories
latest news

പാര്‍ലമെന്റ് മാര്‍ച്ച് ഉപേക്ഷിച്ചതായി കര്‍ഷക നേതാക്കള്‍

പാർലമെന്റ് മാർച്ച് നടത്തില്ലെന്ന് ഭാരതീയ കിസാൻ യൂണിയന്‍
നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.സംയുക്‌ത കിസാൻ മോർച്ച യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Spread the love

ഫെബ്രുവരി ഒന്നാംതീയതി കേന്ദ്രബജറ്റ് അവതരണദിനത്തില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ച പാര്‍ലമെന്റ് മാര്‍ച്ച് ഉപേക്ഷിക്കാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് കൂടുതല്‍ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച് ഉപേക്ഷിച്ചത്.
ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച് നടത്തില്ലെന്ന് ഭാരതീയ കിസാൻ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.സംയുക്‌ത കിസാൻ മോർച്ച യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ചുക്കാൻ പിടിച്ച നടൻ ദീപ് സിദ്ദു ബിജെപി പ്രവർത്തകനാണ്. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ കണ്ടെത്തി ഒഴിപ്പിക്കും. കിസാൻ മസ്ദൂർ സംഘർഷ് സമിതിയിലെ കർഷകർ സംഘർഷമുണ്ടാക്കിയെന്ന ആരോപണം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

thepoliticaleditor
Spread the love
English Summary: proposed parliament march on february first may be dropped by farmers organisations says rakesh tikayath.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick