ഞാന്‍ നരേന്ദ്രമോദിയെ ഭയക്കുന്നില്ല. ഞാനൊരു ക്ലീന്‍ മനുഷ്യനാണ്. അവര്‍ക്ക് എന്നെ വെടിവെക്കാം, പക്ഷേ എന്നെ തൊടാനാവില്ല. ഞാനൊരു രാജ്യസ്‌നേഹിയാണ്. ഞാനെന്റെ രാജ്യത്തിനെ സംരക്ഷിക്കാനാണ് നിലകൊള്ളുന്നത്. എന്നെ ആരും പിന്തുണച്ചില്ലെങ്കിലും ഞാന്‍ ഏകനാണെങ്കിലും ഞാന്‍ പൊരുതിക്കൊണ്ടിരിക്കും. ഇതാണെന്റെ മതം.–രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പാര്‍ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വൈകാരികമായ പ്രതികരണം ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്കുള്ള ഉരുളക്കുപ്പേരിയായി. കാര്‍ഷിക നിയമങ്ങള്‍ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഹുല്‍ കര്‍ഷകരെ വഴി തെറ്റിക്കുകയാണെന്നായിരുന്നു നദ്ദയുടെ വിമര്‍ശനം.
Spread the love