Categories
kerala

മുന്‍ മന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു…
മരണം ഹൃദയാഘാതം മൂലം

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്.

Spread the love

മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്.

എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. 27 വർഷം ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. 1991 മുതൽ തുടർച്ചായി മൂന്നു തവണ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നു വിജയിച്ച അദ്ദേഹം 1995–96 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. അവസാനകാലഘട്ടത്തിൽ അദ്ദേഹം കോൺഗ്രസിലെ പ്രബല ഗ്രൂപ്പുകളോട് ഇടഞ്ഞ് നിൽക്കുകയായിരുന്നു.

thepoliticaleditor
Spread the love
English Summary: former kerala minister and veteran congress leader k.k. ramachandran master passed away thursday morning in a hospital at koxhikkode.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick