43 ദിവസമായി സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായി ഇന്ന് ഒന്‍പതാംവട്ട ചര്‍ച്ചയക്ക് ഒരുങ്ങുമ്പോള്‍ അണിയറയില്‍ മറ്റൊരു സമവായ-പ്രശ്‌നപരിഹാര ഫോര്‍മുല ഒരുങ്ങുന്നതായി സൂചന. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനു പകരം ഈ നിയമം സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യാം എന്ന് വ്യവസ്ഥ ചെയ്യാം എന്നാണ് കേന്ദ്രസര്‍ക്കര്‍ ചെയ്യാനുദ്ദേശിക്കുന്ന വാഗ്ദാനം.
കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കര്‍ഷകരുടെ സമരത്തില്‍ മധ്യസ്ഥം വഹിക്കാനായി മുഖി ബാബ ലഖ സിങ് എന്ന ദേരാ പുരോഹിതന്‍ ഇന്നലെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിനെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര മന്ത്രി ഈ കൂടിക്കാഴ്ചയില്‍ മുന്നോട്ടു വെച്ച സമവായ നിര്‍ദ്ദേശമാണ് മുകളില്‍ സൂചിപ്പിച്ചത്.
കര്‍ഷകസംഘടനകളുമായുള്ള ഇന്നത്തെ ചര്‍ച്ചയില്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വെക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇത് അംഗീകരിക്കപ്പെടുകയാണെങ്കില്‍ സമരം അവസാനിപ്പിക്കാന്‍ സാഹചര്യമൊരുങ്ങും. ഏഴാം വ്ട്ട ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉന്നയിച്ച രണ്ട് ഭേദഗതി ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
- കൃഷിക്കുള്ള വൈദ്യുതി സബ്‌സിഡി തുടരും
- കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോള്‍ പരിസരമലിനീകരണം ഉണ്ടാകുന്നതില്‍ കര്‍ഷകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയോ പിഴ ചുമത്തുകയോ ചെയ്യില്ല.
കാര്‍ഷിക നിയമത്തിലെ ഇതു സംബന്ധിച്ചുള്ള തെറ്റായ വ്യവസ്ഥകള്‍ മാറ്റും എന്ന് തീരുമാനിച്ചതായി സര്‍ക്കാര്‍ പറഞ്ഞിരുന്നു.