പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29 മുതല്‍ ഫിബ്രവരി 15 വരെയും മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ടു വരെയും രണ്ടു ഘട്ടമായി നടത്തും. ഫ്രിബ്രവരി ഒന്നിനാണ് ബജറ്റ് അവതരണം.
കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ ഇല്ലാതാക്കിയിരുന്ന ചോദ്യോത്തരവേള ഇത്തവണ ഉണ്ടാകും. നാല് മണിക്കൂര്‍ വീതമായിരിക്കും ലോക്‌സഭയും രാജ്യസഭയും ചേരുക.
പൂര്‍ണമായും കോവിഢ് മാനദണ്ഢങ്ങള്‍ പാലിച്ചു ചേരുന്ന സമ്മേളനം രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ലോക്‌സഭയും വൈകീട്ട് നാലു മണിമുതല്‍ രാത്രി ഒമ്പത് വരെ രാജ്യസഭയും എന്ന സമയക്രമത്തിലായിരിക്കും.