ഡൽഹി കർഷക ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവിനെതിരെ കേസ്. ദീപ് സിദ്ദു പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. അതേസമയം ഗാസിപ്പുരിലെ സമരക്കാർ 48 മണിക്കൂറിനുള്ളിൽ ഒഴിയാൻ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. കര്‍ഷക സമരത്തിലെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ് ഡെല്‍ഹി-യു.പി അതിര്‍ത്തിയിലെ ഗാസിപ്പൂര്‍. ജനലക്ഷങ്ങളാണ് രണ്ടുമാസമായി ഇവിടെ സമരം ചെയ്യാന്‍ എത്തിയിരുന്നത്.
ഇന്ത്യയുടെ അതീവ സുരക്ഷാ കേന്ദ്രങ്ങളിലൊന്നായ ചെങ്കോട്ടയില്‍ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകസമരക്കാര്‍ അതിക്രമിച്ചു കയറി പതാക ഉയര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാരിന് സുരക്ഷാപിഴവും ഇന്റലിജന്‍സ് പിഴവും ഉണ്ടായെന്ന പരാതി വ്യാപകമാകുകയാണ്. ഇന്ന്കേന്ദ്ര ആഭ്യന്തരമന്ത്രിഅമിത് ഷാ ചെങ്കോട്ട സന്ദർശിക്കും.