ട്രാക്ടര്‍ മാര്‍ച്ചിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്നും പിന്‍മാറിയ കര്‍ഷക സംഘടന വീണ്ടും സമരത്തിലേക്ക് തിരിച്ചു വന്നു. ഭാരതീയ കിസാന്‍ യൂണിയന്‍(ലോക് ശക്തി) ആണ് വെള്ളിയാഴ്ച വീണ്ടും സമരത്തിലേക്ക് തിരിച്ചെത്തിയത്. ബി.കെ.യു.നേതാക്കളായ ടിക്കായത്ത് സഹോദരന്‍മാരുടെ നാടായ പടിഞ്ഞാറന്‍ യു.പി.യിലെ മുസാഫര്‍നഗറില്‍ നടത്തുന്ന മഹാപഞ്ചായത്തിലേക്ക് എത്താന്‍ തന്റെ അനുയായികളോട് ബി.കെ.യു(ലോക്ശക്തി) തലവന്‍ താക്കൂര്‍ ഷിയോരാജ് സിങ് ബട്ടി ആവശ്യപ്പെട്ടു. ഇദ്ദേഹം ശനിയാഴ്ച ഗാസിപൂര്‍ സമരകേന്ദ്രത്തില്‍ എത്തുകയും ചെയ്തു.
Spread the love