ബി.ജെ.പി. നേതാക്കള്‍ എത്രതവണ തമിഴ്‌നാട്ടില്‍ വന്നു പോയാലും അവിടെ താമര വിരിയില്ലെന്ന് ഡി.എം.കെ. നേതാവ് കനിമൊഴി അഭിപ്രായപ്പെട്ടു. രാമേശ്വരത്ത് ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി. ബി.ജെ.പി. ദേശീയ നേതാക്കള്‍ അടിക്കടി തമിഴ്‌നാട്ടില്‍ വന്ന് പോകുന്നതു കൊണ്ട് ഒരു കാര്യവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സമീപകാലത്ത് പൊങ്കല്‍ ആഘോഷവേളയില്‍ ബി.ജെ.പി. അധ്യക്ഷന്‍ തൊട്ടുള്ളവര്‍ തമിഴകത്ത് സന്ദര്‍ശനം നടത്തിയതിനെ ഉദ്ദേശിച്ച് കനിമൊഴി അഭിപ്രായപ്പെട്ടു. ഏപ്രില്‍-മെയ് മാസത്തിലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
Spread the love