അബ്ദുള്ളക്കുട്ടിയല്ല, ഏത് കുട്ടി ആയാലും , തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. സോളാര്‍ പീഡനക്കേസുകള്‍ സി.ബി.ഐ.ക്ക് വിട്ടതില്‍ അബ്ദുള്ളക്കുട്ടിയും പെടുമെന്ന കാര്യത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് ഒരു ടെലിവിഷന്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.ബി.ഐ.ക്ക് വിട്ട കേസുകളില്‍ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ കേസുമുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ബി. ഗോപാലകൃഷ്ണന്‍ മറുപടി പറഞ്ഞത്. ” ആരായാലും എന്താണ്. അബ്ദുള്ളക്കുട്ടി അല്ല ഏത് കുട്ടി ആയാലും തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. അബ്ദുള്ളക്കുട്ടി ഒക്കെ അവിടെനില്‍ക്കട്ടെ. അതൊരു വിഷയമുള്ള കാര്യമല്ല’- അദ്ദേഹം പറഞ്ഞു.
കേസ് സി.ബി.ഐ.ക്ക് വിട്ട സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തുമോ എന്നത് ദേശീയ നേതൃത്വം ചിന്തിക്കേണ്ട കാര്യമാണെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.