വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയ്ക്ക് വലിയ ആശ്വാസം ബ്രിട്ടനില്‍ നി്ന്നും ലഭിച്ചിരിക്കുന്നു. അസാഞ്‌ജെയെ അമേരിക്കയ്ക്ക് കൈമാറാന്‍ ബ്രിട്ടനിലെ ജില്ലാ കോടതി അനുമതി നല്‍കിയില്ല. അമേരിക്കന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതര ആരോപണം നേരിടുന്ന അസാഞ്‌ജെയെ അമേരിക്കയ്ക്ക് വിട്ടുകിട്ടിയാല്‍ ഗുരുതരമായ വിചാരണയാണ് കാത്തിരിക്കുന്നത്. കടുത്ത ശിക്ഷ തന്നെ കിട്ടാവുന്ന കുറ്റങ്ങള്‍ അവിടെ ചാര്‍ത്തപ്പെടുമെന്നുറപ്പാണ്. ആ അര്‍ഥത്തില്‍ ബ്രിട്ടനിലെ ജില്ലാ കോടതി ജഡ്ജ് വനേസ ബെറസ്റ്റര്‍ പ്രസ്താവിച്ച വിധി അസാഞ്‌ജെയ്ക്ക് വലിയ ആശ്വാസമാണ്. നേരത്തെ സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ബലാല്‍സംഗ കേസിലും അസാഞ്‌ജെയെ വെറുതെ വിട്ടിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകത്തെ പിടിച്ചു കുലുക്കിയ വിക്കിലീക്‌സ് രേഖകള്‍ അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വിടുന്ന വാര്‍ത്താ വിസ്‌ഫോടനങ്ങള്‍ക്ക് കാരണമായിരുന്നു.