അര നൂറ്റാണ്ട് കാലം ആലപ്പുഴ സ്വപ്‌നം കണ്ടത് യാഥാര്‍ഥ്യമായി–ആലപ്പുഴ ബൈപാസ് കേന്ദ്രഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാവുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. കേന്ദ്രത്തിലും കേരളത്തിലും വ്യത്യസ്ത രാഷ്ട്രീയമുള്ള സര്‍ക്കാരുകള്‍ ഭരിക്കുമ്പോഴും വികസനം നടക്കുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ച
പലതരം വിവാദങ്ങളിലൂടെ വാര്‍ത്താപ്രാധാന്യം നേടിയ ആലപ്പുഴ ബൈപാസ് പാലം റോഡ് ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കുമ്പോള്‍ ഇടതുമുന്നണി സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരനും അഭിമാനിക്കാവുന്ന ഒരു പദ്ധതിയാണ് പൂര്‍ത്തിയായത്. ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനിക്കുന്നത്.
348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതം ചെലവഴിച്ചു നിർമിച്ച ബൈപ്പാസിന്റെ നിർമാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് അൽപ്പം കാലതാമസം വരുത്തിയത്.
ബൈപ്പാസ് നിർമാണത്തിനുള്ള വിഹിതം നൽകിയതിനു പുറമേ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നൽകിയതും സംസ്ഥാന സർക്കാരാണ്.