പ്രശസ്ത നടനും മലയാള സിനിമയിലെ കാരണവരുമായ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ( 98) അന്തരിച്ചു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സഹകണ ആശുപത്രിയിലായിരുന്നു മരണം. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യയുടെ പിതാവാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി.
ഏതാനും നാളുകളായി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ ആരോഗ്യനില മോശമായിരിക്കയായിരുന്നു.
കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.