Categories
latest news

റിപ്പബ്ലിക് ദിന അതിഥി വരുന്നില്ല… സ്വന്തം രാജ്യമാണ് വലുതെന്ന് പ്രതികരണം

ഇംഗ്ലണ്ടില്‍ കൊവിഡ് രണ്ടാം വ്യാപനം ആദ്യത്തേതിനെക്കാളും ഭീകരമായതിനെത്തുടര്‍ന്ന് ഫെബ്രുവരി വരെ ലോക് ഡൗണ്‍ പോലും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ യാത്ര റദ്ദാക്കിയത്.

Spread the love

ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹം വരുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടില്‍ കൊവിഡ് രണ്ടാം വ്യാപനം ആദ്യത്തേതിനെക്കാളും ഭീകരമായതിനെത്തുടര്‍ന്ന് ഫെബ്രുവരി വരെ ലോക് ഡൗണ്‍ പോലും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ യാത്ര റദ്ദാക്കിയത്.
പ്രധാനമന്ത്രി മോദിയുമായി ചൊവ്വാഴ്ച രാവിലെ ബോറിസ് ജോണ്‍സണ്‍ ഫോണില്‍ സംസാരിച്ചു. നിലവിലെ സാഹചര്യത്തില്‍ തന്റെ രാജ്യത്ത് തന്നെ നില്‍ക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
എങ്കിലും ഇന്ത്യയിലേക്ക് താന്‍ ഈ വര്‍ഷം അവസാനത്തിനുളളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ജി.-7 രാജ്യങ്ങളുടെ ഉച്ചകോടിക്കു മുമ്പേ ഇന്ത്യ സന്ദര്‍ശിക്കാനാണ് പരിപാടി.
കൊവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനെ പിടിച്ചു കുലുക്കുകയാണ്. തുടര്‍ച്ചയായി ഒരാഴ്ച ദിനം പ്രതി അര ലക്ഷം പുതിയ കേസുകളാണ് ഇവിടെ ഉണ്ടാകുന്നത്.

Spread the love
English Summary: British Prime Minister Boris Johnson has canceled his visit to India. India called him as Chief Guest on this Republic Day. He said that due to Corona, lockdown has been imposed in the country. Just as the new strain of Corona is spreading in Britain, according to that it is necessary to live in the country.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick