ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവര്‍ തങ്ങളുടെ വാക്സിന് എടുക്കരുതെന്ന് ഭാരത് ബയോടെക് അറിയിപ്പ്. ചൊവ്വാഴ്ചയാണ് കൊവാക്സിന് നിര്‍മ്മാതാക്കള്‍ വസ്തുതാവിവരണ കുറിപ്പ് ഇറക്കിയത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ കൊവാക്സിന് സ്വീകരിച്ചാല്‍ ഗുരുതരമായ അലര്‍ജി ബാധിക്കാനിടയുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.
അതു പോലെ പനി ഉള്ളവര്‍, അലര്‍ജി ഉള്ളവര്‍, മറ്റേതെങ്കിലും അസുഖത്തിനുള്ള മരുന്ന് കഴിക്കുന്നവര്‍, രക്തസംബന്ധമായ അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, വേറെ ഏതെങ്കിലും കൊവിഝ് വാക്സിന് സ്വീകരിച്ചവര്‍ ഇവര്‍ കൊവാക്സിന് സ്വീകരിക്കരുത് എന്നും കമ്പനിയുടെ കുറിപ്പില്‍ പറയുന്നു.
പരീക്ഷണഘട്ടം പൂര്‍ണമായും വിജയകരമായി പൂര്‍ത്തിയാക്കാതെയാണ് കൊവാക്സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് എന്ന വസ്തുത വലിയ വിവാദമുയര്‍ത്തിയിരുന്നു. വാക്സിന്റെ ആഘാതം പൂര്‍ണമായും മനസ്സിലാക്കാതെയാണ് വിപണയിലെത്തിച്ചത് എന്ന കാര്യത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ കമ്പനി തന്നെ ഇറക്കിയ കുറിപ്പിലെ വിവരങ്ങളില്‍ തെളിയുന്നത്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023
Categories
latest news

Social Connect
Editors' Pick
വിവാദ പരാമർശം സ്പീക്കർ എ.എൻ.ഷംസീർ പിൻവലിച്ചു
March 20, 2023