Categories
kerala

യോഗേന്ദ്ര യാദവ്, രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെ 9 കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്

ഇരുന്നൂറോളം പ്രതിഷേധക്കാരെയും ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു

Spread the love

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമത്തില്‍ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെ ഒമ്പത് കര്‍ഷക നേതാക്കള്‍ക്കെതിരേ കേസെടുത്തു. യോഗേന്ദ്ര യാദവ്, ദര്‍ശന്‍ പാല്‍, രാകേഷ് ടികായത്ത് തുടങ്ങിയ കര്‍ഷക നേതാക്കളെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കലാപമുണ്ടാക്കി, പൊതുമുതല്‍ നശിപ്പിച്ചു, പോലീസുകാരെ ആക്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുന്നൂറോളം പ്രതിഷേധക്കാരെയും ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. ഇതുവരെ 22 എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

thepoliticaleditor

ഡല്‍ഹി പോലീസുമായി ട്രാക്ടര്‍ റാലി സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയ കര്‍ഷക നേതാക്കളുടെ പേരും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുന്‍കൂട്ടി നിശ്ചയിച്ച വഴിയില്‍നിന്ന് വ്യതിചലിച്ച്‌ റാലി നടത്തിയതിനാല്‍ അക്രമത്തില്‍ ഇവരുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.

രാകേഷ് ടികായത്ത്

മുന്നൂറോളം പോലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പോലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും തിക്രിയിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തു. വാള്‍, കൃപാണ്‍, തുടങ്ങിയ ആയുധങ്ങള്‍ പ്രതിഷേധക്കാരുടെ പക്കലുണ്ടായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Spread the love
English Summary: Delhi police named nine farmer leaders including Yogendra Yadav and Rakesh Tikayath in connections with tractor march attrocities.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick