നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്നും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
നേരത്തെ, അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി എടുക്കുന്ന തീരുമാനം എല്ലാക്കാലത്തും ശിരസാവഹിച്ച അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താന്‍ എന്നായിരുന്നു മുല്ലപ്പള്ളി മറുപടി നല്‍കിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്നോ, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്നോ മത്സരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.