മാസ്‌ക് ധരിച്ചതു മൂലം പ്രതികളെ മനസ്സിലാക്കാന്‍ പൊലീസ് കുഴങ്ങുന്നു..
ഇന്‍സ്റ്റഗ്രാമില്‍ നടി തനിക്കുണ്ടായ അനുഭവം കുറിച്ചപ്പോഴാണ കഴിഞ്ഞ ദിവസം നടന്ന സംഭവം പുറം ലോകം അറിയുന്നത്. കുടുംബത്തോടൊപ്പം എത്തിയ നടിയെ രണ്ടു പേര്‍ വന്ന് ശാരീരികമായി അപമാനിക്കുകയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ പൊലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു.

സംഭവത്തെക്കുറിച്ച് നടി പങ്കുവെച്ച സമൂഹമാധ്യമ കുറിപ്പില്‍ നിന്ന് :
“ആദ്യം താന്‍ അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എന്നാല്‍ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഞാന്‍ ഊഹിക്കാത്ത ഒരു കാര്യം സംഭവിച്ചതിനാല്‍ അതിന്റെ ഞെട്ടലിലായിരുന്നു. ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. എനിക്ക് മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് ഞാന്‍ ചെയ്തത്. പിന്നീട് പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എനിക്കരികില്‍ വന്നു സംസാരിക്കാന്‍ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവര്‍ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഞങ്ങള്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാന്‍ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങള്‍ക്ക് അരികിലേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോയി”, നടി കുറിച്ചു.
മാളില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് നടിയുടെ ആരോപണം സത്യമാണെന്ന് പോലീസ് പറയുന്നു. യുവാക്കള്‍ മാസ്‌ക് ധരിച്ചതിനാല്‍ തിരിച്ചറിയാനായില്ല. എന്നാല്‍, സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ കൃത്യമായി മാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനിലാണ് നടി. വരുംദിവസങ്ങളില്‍ പോലീസ് അവരുടെ മൊഴി രേഖപ്പെടുത്തും.