വാക്‌സിനുകളില്‍ വിശ്വാസം ചേരുമ്പോള്‍ എന്തു സംഭവിക്കും… വിവാദത്തിന് ലോകത്തില്‍ തിരി കൊളുത്തിയിരിക്കുന്നു…
വാക്‌സിനുകളിലെ ചേരുവയെ ചോദ്യം ചെയത് ചില മുസ്ലീം രാജ്യങ്ങള്‍ രംഗത്തു വന്നതായി എ.പി. ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് വാക്‌സിനുകളില്‍ ഉപയോഗിക്കുന്ന ജലാറ്റിന്‍ പന്നികളില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത് എന്നാണ് പറയുന്നത്. ഇത് മുസ്ലീങ്ങള്‍ക്ക് ഹറാം ആണ്. പന്നി മാംസമോ പന്നിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എന്തും ഇസ്ലാമില്‍ ഹറാം ആണെന്നും അതിനാല്‍ വാക്‌സിനും അതു പോലെയാണെന്നും മുസ്ലീം രാജ്യങ്ങള്‍ പറയുന്നു.
പന്നികളില്‍ നിന്നും ഉണ്ടാക്കുന്ന ജലാറ്റിന്‍ വാക്‌സിനുകളുടെ സ്ഥിരതയ്ക്കു വേണ്ടിയാണ് പ്രയോജനപ്പെടുന്നത്. വാക്‌സിനുകള്‍ ദീര്‍ഘനാളത്തേക്ക് സംഭരിച്ചുവെക്കുമ്പോഴും അത് പല ഇടങ്ങളിലേക്ക് വിതരണം ചെയ്യുമ്പോഴും ഗുണമേന്‍മ നഷ്ടപ്പെടാതിരിക്കാന്‍ അതിലെ ജെലാറ്റിന്‍ പ്രയോജനം ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം.