28 വര്‍ഷം മുമ്പ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍(73), മൂന്നാംപ്രതി സിസ്റ്റര്‍ സെഫി(57) എന്നിവര്‍ക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
തിരുവനന്തപുരം പ്രത്യേക സി.ബി.ഐ. കോടതി ബുധനാഴ്ച രാവിലെയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി ചൊവ്വാഴ്ച കോടതി പ്രഖ്യാപിച്ചിരുന്നു.

1992 മാര്‍ച്ച് 27-ന് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. സിസ്റ്റര്‍ സെഫിയുമായുള്ള ലൈംഗികബന്ധം അഭയ കാണാനനിടയായതിനെ തുടര്‍ന്ന് ഫാദര്‍ കോട്ടൂരും രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലും സിസ്റ്റര്‍ സെഫിയും ചേര്‍ന്ന് അഭയയെ കോടാലി കൊണ്ട് തലക്കടിച്ച് കൊന്ന ശേഷം കിണറ്റില്‍ ഇട്ടു എന്നാണ് പ്രൊസിക്യൂഷന്‍ കേസ്.

തലക്കു പിന്നില്‍ കോടാലി കൊണ്ട് രണ്ടു തവണ അടിയേറ്റു വീണ അഭയയെ അബോധാവസ്ഥയില്‍ കിണറ്റിലെറിയുകയായിരുന്നു എന്നാണ് കുറ്റപത്രം.
ജോസ് പുതൃക്കെയെ വിചാരണ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
തോമസ് കോട്ടൂരിനെതിരെ ചുമത്തപ്പെട്ട വകുപ്പുകള്‍- 302, 201, 449.
സിസ്റ്റര്‍ സെഫിക്കെതിരെ–302, 201.
വകുപ്പ് 302–കൊലപാതകം
വകുപ്പ് 201–തെളിവ് നശിപ്പിക്കല്‍, കുറ്റവാളിക്കു സംരക്ഷണം നല്‍കല്‍
വകുപ്പ് 449–വധശിക്ഷ കിട്ടാവുന്ന തരം കുറ്റം ചെയ്യാന്‍ അതിക്രമിച്ചു കടക്കല്‍.